തിരുവനന്തപുരം: വിജയദശമി ദിനമായ ഇന്നലെ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ വൈദികരുടെ നേതൃത്വത്തിൽ ആയിരത്തോളം കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിൻ, അതിരൂപതാ ചാൻസലർ ഡോ. എഡിസൻ, സെന്റ് സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പൽ ഫാ. ദാസപ്പൻ, ശ്രീകാര്യം ലയോള സ്കൂൾ പ്രിൻസിപ്പൽ ഫാ. ദേവസിപോൾ, സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ഫാ. സൈറസ് കളത്തിൽ, ക്രൈസ്റ്റ് നഗർ സ്കൂൾ പ്രിൻസിപ്പൽ ഫാ. ബിനു, സെന്റ് സേവ്യേഴ്സ് കോളേജ് മാനേജർ ഫാ. പയസ് തുടങ്ങിയവർ നേതൃത്വം നൽകി.