നെടുമങ്ങാട് : വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ അസഭ്യം വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. പേരുമല തടത്തരികത്തു വീട്ടിൽ സുനിൽകുമാർ (42) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്നു ഹോസ് മോഷ്ടിച്ചു എന്നാരോപിച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ കടന്നു പിടിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. ഒളിവിലായിരുന്ന പ്രതിയെ പത്തനംതിട്ട റാന്നിയിൽ നിന്ന് നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നിർദ്ദേശാനുസരണം സി.ഐ വി.രാജേഷ് കുമാർ,എസ്.ഐമാരായ സുനിൽഗോപി, സതീഷ് കുമാർ, സി.പി.ഒ സനൽരാജ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.