തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌റ്റാർട്ടപ്പ് വികസനത്തിന് സഹായവുമായി ബഹ്‌റൈൻ സാമ്പത്തിക വിസകന ബോർഡ് (ഇ.ഡി.ബി). ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ കേരള സ്‌റ്റാർട്ടപ്പ് മിഷൻ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ അശോക് കുര്യനും ഇ.ഡി.ബി ഇന്ത്യ റീജിയണൽ ഡയറക്‌ടർ ധർമി മഗ്ദാനിയും ഒപ്പുവച്ചു.

സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് സംരംഭങ്ങൾ കെട്ടിപ്പടുക്കാനും ഇതിനുപുറമെ ധനകാര്യ, സാങ്കേതികവിദ്യാ മേഖലകളിലെ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവ തമ്മിലുള്ള വിജ്ഞാനവിനിമയത്തിനും സഹകരണത്തിനും ഇ.ഡി.ബി സൗകര്യമൊരുക്കും. ഡിജിറ്റൽ, മൊബൈൽ ഇടപാടുകൾ, ബ്ലോക്ക് ചെയിൻ ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജറുകൾ, ബിഗ് ഡേറ്റ, ഫ്ളെക്‌സിബിൾ പ്ലാറ്റ്‌ഫോമുകൾ, ഫിൻടെക്‌ ഐ.സി.ടി മേഖലയിലെ വിപ്ലവകരമായ പുത്തൻ സാങ്കേതികവിദ്യകൾ എന്നിവ പ്രയോഗത്തിൽ വരുത്താനും ധാരണാപത്രം സഹായിക്കും. ദുബായിയിൽ നടക്കുന്ന 39-ാമത് വാർഷിക ജൈടെക്‌സ് സാങ്കേതികവിദ്യാ വാരത്തിലാണ് ഇരുസ്ഥാപനങ്ങളും ധാരണയിലെത്താൻ തീരുമാനിച്ചത്.