4

പോത്തൻകോട് : മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സ്വതന്ത്ര നിലപാടുകൾ സമൂഹത്തിനായി എടുക്കേണ്ടവരാണ് സന്യാസിമാരും പുരോഹിതന്മാരുമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. പക്ഷപാതരഹിതമായി മനുഷ്യരുടെ പ്രശ്നങ്ങളിൽ സന്യാസിമാർക്ക് ഇടപെടാൻ കഴിയണം. ശാന്തിഗിരി ആശ്രമത്തിൽ സന്യാസ ദീക്ഷയുടെ 35-ാം വാർഷികത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾക്ക് ആത്മീയവും പ്രചോദനപരവുമായ സന്ദേശങ്ങൾ നൽകുകയെന്നതാണ് പുരോഹിതന്റെ പ്രധാന കടമ. സന്യാസി ലോകത്തിന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ അദ്ദേഹത്തിനായി പ്രാർത്ഥിക്കാൻ കുടുംബത്തിലുള്ളവർ ഉണ്ടാവണമെന്നും സ്വാമി പറഞ്ഞു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരുന്നു. ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി, ജോയിന്റ് സെക്രട്ടറി സ്വാമി നിർമ്മോഹാത്മ ജ്ഞാനതപസ്വി, സ്വാമി സനേഹാത്മ ജ്ഞാനതപസ്വി, സ്വാമി ജ്ഞാനദത്തൻ ജ്ഞാനതപസ്വി എന്നിവർ പങ്കെടുത്തു.