sangeetha

തിരുവനന്തപുരം : ഭാരത് ഭവനും സിംഗിംഗ് ആർട്ടിസ്റ്റ് അസോസിയേഷനും ചേർന്ന് വിജയദശമി ദിനത്തിൽ സംഘടിപ്പിച്ച സംഗീതാരംഭത്തിൽ അൻപതോളം ഗായകർക്ക് പാടാനും സൗജന്യമായി സംഗീത പഠനം ആരംഭിക്കാനും അവസരമൊരുക്കി. സംഗീതം അഭ്യസിക്കാൻ 56കാരിയായ കാശ്മീരി വനിത തനൂജ ചെന്തേൽ എത്തിയത് കൗതുകമായി. ബിസിനസുകാരനായ ഭർത്താവിനൊപ്പം 25 വർഷമായി കേരളത്തിലുള്ള തനൂജ യോഗ ക്​ളാസ് നടത്തുകയാണ്. ജയിൽ അന്തേവാസികൾക്കും യോഗ പരിശീലനം നൽകുന്നുണ്ട്.

ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ഉദ്​ഘാടനം നിർവഹിച്ച സൗജന്യ സംഗീത പഠനാരംഭ ചടങ്ങിൽ സംവിധായകൻ ടി.കെ. രാജീവ് കുമാർ, ഹാഷിം ഷാ, ജില്ലാ സെക്രട്ടറി അനു പ്രവീൺ, നടൻ രാജീവ് രംഗൻ എന്നിവർ പങ്കെടുത്തു.