മലയിൻകീഴ്: വീടിന് മുകളിൽ പുളിമരം കടപുഴകി വീണ് രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്കേറ്റു. വിളപ്പിൽശാല കാരോട് കുണ്ടാമൂഴി തെങ്ങിൻ തോട്ടത്തിൽ ധർമ്മനാഥന്റെ വീട്ടിനു മുകളിലാണ് മരം വീണത്. അടുള്ള ഭാഗത്ത് നിൽക്കുകയായിരൂന്ന ധർമ്മനാഥന്റെ ഭാര്യ ശൈലജ (50), സഹോദരി ശാന്ത( 52 )എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് അതീവ ഗുരുതരപരിക്കുകളോടെ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30 യോടെ ഉഗ്ര ശബ്ദത്തോടെ മരം വീടിന് മുകളിൽ പതിച്ചത്. ഈ സമയം വീട്ടിലുണ്ടായിരുന്ന ശാന്തയുടെ മകൻ രതീഷ്,ഭാര്യ രാജി,സഹോദരി ലേഖ എന്നിവർ കുട്ടികളെയുമെടുത്ത് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായത്. ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. നാട്ടുകാർ പുളിമരം മുറിച്ച് മാറ്റുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.