gk

1. ചൈനയിലെ വൻമതിൽ നിർമ്മിച്ച ഭരണാധികാരി?

ക്വിൻ ഷി ഹുവാങ്

2. മെഴ്‌സിഡസ് ബെൻസിന്റെ ആസ്ഥാനം എവിടെ?

സ്റ്റുട്‌ഗർട്ട്, ജർമ്മനി

3. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് ചെലവഴിച്ച വനിത എന്ന റെക്കാഡ് ആരുടെ പേരിലാണ്?

പെഗ്ഗി വിറ്റ്‌സൺ

4. ഫ്രാൻസിസ് മാർപാപ്പ ഏത് രാജ്യക്കാരനാണ്?

അർജന്റീന

5. മൊസാദ് ഏത് രാജ്യത്തെ ചാരസംഘടനയാണ്?

ഇസ്രായേൽ

6. ഗുരുപകർച്ച ഏത് മതവുമായി ബന്ധപ്പെട്ട ആഘോഷമാണ്?

സിക്ക്

7. അഡോൾഫ് ഹിറ്റ്‌ലർ ജനിച്ചത് ഏത് രാജ്യത്താണ്?

ഓസ്ട്രിയ

8. ചൈനയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട 'ദ ഗുഡ് എർത്ത്" എന്ന നോവൽ രചിച്ചത്?

പേൾ എസ്. ബക്ക്

9. 'ദ ഗ്രേറ്റ് ട്രെയിൻ റോബറി" എന്ന 1903-ലെ ചലച്ചിത്രം സംവിധാനം ചെയ്തത്?

എഡ്വിൻ എസ്. പോർട്ടർ

10. വിക്ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ്?

സാംബെസി

11. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ സ്ഥാപിച്ച ഏറ്റവും വലിയ കോൺസൻട്രേഷൻ ക്യാമ്പായ ഓഷ്‌‌വിറ്റ്‌സ് ഏത് രാജ്യത്തായിരുന്നു?

പോളണ്ട്

12. ലോറൻസ് ഒഫ് അറേബ്യ എന്ന ചലച്ചിത്രം സംവിധാനം ചെയ്തത്?

ഡേവിവ് ലീറ

13. '1984" എന്ന ഇംഗ്ളീഷ് നോവലിന്റെ രചയിതാവ്?

ജോർജ് ഓർവെൽ

14. 12 വാല്യമുള്ള എ സ്റ്റഡി ഒഫ് ഹിസ്റ്ററി" എന്ന ലോകചരിത്രഗ്രന്ഥം രചിച്ചത്?

ആർണോൾഡ് ടോയൻബി

15. എത്യോപ്യയുടെ പഴയ പേരെന്താണ്?

അബിസീനിയ

16. ഡൊണാൾഡ് ട്രംപ് ആരെ തോല്പിച്ചാണ് യു.എസ് പ്രസിഡന്റായത്?

ഹിലാരി ക്ളിന്റൺ

17. പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത്?

ഫിർദൗസ്

18. അൽ ജസീറ ടിവി ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഖത്തർ

19. എലിസി പാലസ് ആരുടെ ഔദ്യോഗിക വസതിയാണ്?

ഫ്രഞ്ച് പ്രസിഡന്റ്

20. വെനസ്വേല, കൊളംബിയ, ഇക്വഡോർ, പെറു തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളെ സ്പാനിഷ് ആധിപത്യത്തിൽ നിന്ന് മോചിപ്പിച്ചത് ആര്?

സൈമൺ ബൊളിവർ