പൂവാർ:ജനതാദൾ (എസ്)കരുംകുളം പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി പുല്ലുവിള ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കൊല്ലംങ്കോട് രവീന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി.സ്വാഗത സംഘം ചെയർമാർ കരുംകുളം വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ.ജമീലാ പ്രകാശം,ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ,പുല്ലുവിള വിൻസെന്റ്, പീറ്റർ പോൾ,വി.സുധാകരൻ,കോളിയൂർ സുരേഷ്, കരിച്ചൽ ജ്ഞാനദാസ് ,വി.ബി.രാജൻ,കെ.ചന്ദ്രശേഖരൻ,അഡ്വ.ജി.മുരളീധരൻ നായർ,കെ.സെൽവം,കോവളം രാജർ,മാങ്കാളി ശിവൻ തുടങ്ങിയവർ സംസാരിച്ചു.പുല്ലുവിള ജെ.പി.ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം കോവളം നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.പുല്ലുവിള ജോയ്, പ്രിൻസി തദയൂസ്,വെങ്ങാനൂർ ജയൻബാബു, സേതു കുമാർ തുടങ്ങിയവർ സംസാരിച്ചു.സമ്മേളനത്തോടനുബന്ധിച്ച് പള്ളം ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തിന് കെ.ശ്രീകുമാർ,ഷാജു സ്റ്റീഫൻ,പി.ബിനു തുടങ്ങിയവർ നേതൃത്വം നൽകി.