pacha-ward

പാലോട് : ഈ വർഷം ഒരു തൊഴിൽ ദിനം പോലും നൽകാത്തതിനെതിരെ പച്ച വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ നന്ദിയോട് പഞ്ചായത്ത് ഒാഫീസിൽ മൺവെട്ടിയുമായെത്തി ധർണ നടത്തി. വാർഡ് മെമ്പർ നന്ദിയോട് സതീശൻ നേതൃത്വം നൽകിയ ധർണക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചായത്തംഗം പേരയം സിഗ്നിയും പങ്കെടുത്തു. ബി.ഡി.ഒ, ജോ. ബി.ഡി.ഒ, പഞ്ചായത്തിലെ തൊഴിലുറപ്പ് എ.ഇ എന്നിവരുടെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ മൂന്നു ദിവസത്തിനുള്ളിൽ പണി ആരംഭിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെ ധർണ അവസാനിച്ചു. ശുചീകരിക്കാത്ത ഓഫീസ് പരിസരം കണ്ട തൊഴിലാളികൾ അവിടെയാകെ ശുചീകരിച്ച് പ്രതിഷേധിച്ചാണ് പിരിഞ്ഞത്.