anoops

വർക്കല: ലോക കാഴ്ചദിനത്തോടനുബന്ധിച്ച് ഡോ. അനൂപ്‌സ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ വിഷൻ ഫസ്റ്റ് എന്ന സന്ദേശവുമായി വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ആശുപത്രി വരെ വാക്കത്തോൺ നടത്തി. വർക്കല എസ്.ഐ ബിനു വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ വൈസ് ചെയർമാൻ എസ്. അനിജോ വിശിഷ്ടാതിഥിയായിരുന്നു. ആശുപത്രി ചെയർമാൻ ഡോ. അനൂപ് ദാസ്, മാനേജിംഗ് ഡയറക്ടർ റാണുദാസ്, വർക്കല റെയിൽവേ സ്റ്റേഷൻ മാസ്റ്റർ സി. പ്രസന്നകുമാർ, മാനേജർ സുനിൽകുമാർ, രഞ്ജിത് ബാബു, കോ- ഓർഡിനേറ്റർ ടി.പി. റോബിൻ എന്നിവർ പങ്കെടുത്തു.