കിളിമാനൂർ: കൊടുവഴന്നൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി സ്മൃതി യാത്ര പൊരുന്തമൺ നിന്നും കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എൻ. സുദർശനൻ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി. വിശ്വംഭരന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്മൃതി യാത്രയിൽ ഡി.സി.സി സെക്രട്ടറി എൻ.ആർ. ജോഷി, ഡി.സി.സി അംഗം അപ്പുക്കുട്ടൻ നായർ, ഡി. സത്യൻ, ബിജു, ഷിബു, ഗോപകുമാർ അനി, രാജേഷ്, കണ്ണൻ, ബാലചന്ദ്രൻ, സൈജു, രമേശൻ എന്നിവർ പങ്കെടുത്തു. ഗാന്ധി സ്മൃതി യാത്ര പൊരുന്തമണിൽ നിന്നാരംഭിച്ച് കടമുക്ക് തോപ്പിൽ കൊടുവഴന്നൂർ എച്ച്.എസ്.എസ് ജംഗ്ഷൻ ശീമവിള വഴി പൊയ്കകട ജംഗ്ഷനിൽ അവസാനിച്ചു.