balabhavan

വിതുര: വിതുര സുഹൃത്ത് ബാലഭവന്റെ വാർഷികവും വിദ്യാരംഭവും വിവിധ പരിപാടികളോടെ നടന്നു. വിദ്യാരംഭത്തിൽ വിതുര ഗവ. യു.പി.എസ് റിട്ട ഹെഡ്മാസ്റ്റർ സി.പ്രഭാകരൻ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു. വൈകിട്ട് നടന്ന വാർഷിക സമ്മേളനം മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി ഉദ്ഘാടനം ചെയ്തു. ബി.എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കർഷകൻ പി. വിജയൻനായർ, സർക്കിൾ ഇൻസ്പെക്ടർ ബിനു, കേരളകൗമുദി വിതുര ലേഖകൻ കെ. മണിലാൽ എന്നിവരെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. ചേന്നൻപാറ വാർഡ്മെമ്പർ പി. ജലജകുമാരി, തോട്ടുമുക്ക് വാർഡ് മെമ്പർ എം.പി. സജിത, മുൻ പഞ്ചായത്ത് മെമ്പർ മാങ്കാട് സുകുമാരൻ, സുഹൃത്ത് നാടകകളരി ചെയർമാൻ വിതുര സുധാകരൻ എന്നിവർ പങ്കെടുത്തു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.