mani-c-kappan
Mani C Kappan

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച മാണി സി. കാപ്പൻ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ ബാങ്ക്വ​റ്റ് ഹാളിൽ നടന്ന ചടങ്ങിൽ ഇംഗ്ളീഷിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്റി പിണറായി വിജയൻ, നിയമപാർലമെന്ററികാര്യ മന്ത്റി എ.കെ. ബാലൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ചീഫ് വിപ്പ് കെ. രാജൻ, നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ സംബന്ധിച്ചു.

മന്ത്റിമാരായ കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ.പി. ജയരാജൻ, എം.എം. മണി, കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, കെ. രാജു, വി.എസ്. സുനിൽകുമാർ, എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, പി. തിലോത്തമൻ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുത്തു. ഭാര്യ ആലീസ്, മക്കളായ ടീന, ദീപ, സഹോദരങ്ങൾ എന്നിവർക്കൊപ്പമാണ് കാപ്പൻ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.