പ്രാക്ടിക്കൽ/വൈവ
നാലാം സെമസ്റ്റർ എം.എസ് സി അനലിറ്റിക്കൽ/അപ്ലൈഡ് കെമിസ്ട്രി പരീക്ഷകളുടെ പ്രാക്ടിക്കലും വൈവയും 10 മുതൽ 18 വരെയും എം.എ ഹിസ്റ്ററി പരീക്ഷയുടെ വൈവ 14 മുതൽ 18 വരെയും നടത്തും.
നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 23 മുതൽ നടത്തും.
.
ടൈംടേബിൾ
ഒന്നാം സെമസ്റ്റർ ബി.പി.എഡ് (രണ്ടു വർഷ കോഴ്സ് - റഗുലർ ആൻഡ് സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ ബി.പി.എഡ് (രണ്ടു വർഷ കോഴ്സ് - റഗുലർ) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സി.ബി.സി.എസ് മൂന്നാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം പരീക്ഷകളുടെ (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014, 2015 & 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സി.ബി.സി.എസ്/പി.ജി പരീക്ഷ തീയതി
2019 - 20 അദ്ധ്യയന വർഷത്തിൽ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളിൽ നടത്തുന്ന സി.ബി.സി.എസ്/പി.ജി പ്രോഗാമുകളുടെ വിവിധ പരീക്ഷകളുടെ സെമസ്റ്റർ പ്രകാരമുളള പരീക്ഷാ വിജ്ഞാപന തീയതിയും, പരീക്ഷ ആരംഭിക്കുന്ന തീയതിയും : സി.ബി.സി.എസ് - ഒന്നാം സെമസ്റ്റർ - സെപ്തംബർ 26, 2019 നവംബർ 11, രണ്ടാം സെമസ്റ്റർ - 2020 മാർച്ച് 3, ഏപ്രിൽ 13, മൂന്നാം സെമസ്റ്റർ (2018 - 19 അഡ്മിഷൻ) - 2019 സെപ്തംബർ 18, ഒക്ടോബർ 22, നാലാം സെമസ്റ്റർ - 2020 ഫെബ്രുവരി 3, മാർച്ച് 3, അഞ്ചാം സെമസ്റ്റർ (2017 - 18 അഡ്മിഷൻ) - 2019 ഒക്ടോബർ 25, ഡിസംബർ 4, ആറാം സെമസ്റ്റർ - 2020 ഫെബ്രുവരി 17, മാർച്ച് 23. പി.ജി - ഒന്നാം സെമസ്റ്റർ - 2019 സെപ്റ്റംബർ 18, ഒക്ടോബർ 28, രാം സെമസ്റ്റർ - 2020 ഫെബ്രുവരി 14, മാർച്ച് 9, മൂന്നാം സെമസ്റ്റർ (2018 - 19 അഡ്മിഷൻ) - 2019 നവംബർ 7, ഡിസംബർ 11, നാലാം സെമസ്റ്റർ - 2020 മാർച്ച് 4, മേയ് 7.
പരീക്ഷാഫീസ്
രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി (PGDGIST) പരീക്ഷയ്ക്ക് പിഴ കൂടാതെ 17 വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 23 വരെയും സമർപ്പിക്കാം.
സമ്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ (ബി.എ/ബി.എസ്.സി) ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 12 മുതൽ എല്ലാ ശനിയും ഞായറും നടത്തും. സമയം 9.30 - 4.30 വരെ. വിദ്യാർത്ഥികൾ എസ്.എൽ.എമ്മും ഐ.ഡി കാർഡ് / ഫീ രസീതുമായി ഹാജരാകണം. ബി.എ (എക്കണോമിക്സ്, മലയാളം, ഹിന്ദി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി) കോഴ്സുകൾ കാര്യവട്ടം കാമ്പസിലും ബി.എസ് സി കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ബി.സി.എ., ബി.എ ഇംഗ്ലീഷ്, ബി.എൽ.ഐ.സി കോഴ്സുകൾ എസ്.ഡി.ഇ പാളയത്തും ബി.എ (ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, മലയാളം) കോഴ്സുകൾ ബി.എഡ് സെന്റർ, തേവള്ളി, കൊല്ലത്തും നടത്തും. ആലപ്പുഴ സെന്റർ തിരഞ്ഞെടുത്തവർ കൊല്ലം സെന്ററിൽ ഹാജരാകണം.
പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
വേദാന്ത പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 'Contribution of Yogasastra in the Modern Era' എന്ന ദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങൾ 20 നകം vijayaisavasyam@gmail.com എന്ന ഇ-മെയിലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 9446409948
അപേക്ഷ ക്ഷണിക്കുന്നു
നിയമ വകുപ്പിന് കീഴിൽ നടത്തി വരുന്ന മൂന്ന് മാസം ദൈർഘ്യമുളള സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഹ്യൂമൻ റൈറ്റ്സ് കോഴ്സിലേക്ക് പ്രവേശനത്തിനുളള അപേക്ഷകൾ ക്ഷണിക്കുന്നു. ആകെ സീറ്റ് 40. യോഗ്യത: പ്ലസ്ടു. സൗജന്യമായി നടത്തുന്ന ഈ കോഴ്സിന് അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റിന്റെ പകർപ്പ്, തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവ സഹിതം ഡിപ്പാർട്ട്മെന്റ് ഒഫ് ലാ, കേരള സർവകലാശാല, കാര്യവട്ടം കാമ്പസ് എന്ന വിലാസത്തിൽ അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 1. വിശദവിവരങ്ങൾക്ക്: 0471 - 2308936
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ലയോള കോളേജിൽ നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ബിരുദം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 19. ഫോൺ: 0471 - 2592059, 2591018.