വെഞ്ഞാറമൂട്: കുതിരകുളം ശ്രീ മഹാദേവ ഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കൽ നടന്നു. കുട്ടികൾക്ക് ഹരിശ്രീ കുറിക്കുന്നതിന് ഡോ. ദേവകി അന്തർജനം (റിട്ട. പ്രിൻസിപ്പൽ, ഗവ. സംസ്കൃത കോളേജ് തിരുവനന്തപുരം) നേതൃത്വം നല്കി. പുസ്തക പൂജയും ആയുധ പൂജയും നടന്നു. ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി അരുൺ ശർമ്മ നേതൃത്വം നൽകി. നൂറ് കണക്കിന് ഭക്തജനങ്ങളും ക്ഷേത്രം സെക്രട്ടറി സുരേന്ദ്രൻ ആരാധന, കുതിരകുളം ജയൻ, ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.