gokulam

തിരുവനന്തപുരം : ബാലരാമപുരം അന്തിയൂർ കല്ലുംമൂട് ശ്രീ മഹാദേവി ക്ഷേത്രത്തിലെ കോടി അർച്ചനാ മഹായജ്ഞത്തിന്റെ സമാപന സമ്മേളനം ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. ഭീമ ജൂവലറി എം.ഡി. ഡോ. ഗോവിന്ദൻ, ചെങ്കൽ മഠാധിപതി ശ്രീ മഹേശ്വരാനന്ദ സ്വാമി എന്നിവർ ഭദ്രദീപം തെളിച്ചു. എം. വിൻസന്റ് എം.എൽ.എ സംസാരിച്ചു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഗിരീഷ് കുമാർ സ്വാഗതവും ഡോ. മഹേഷ് കിടങ്ങിൽ നന്ദിയും പറഞ്ഞു. 1 കോടി രണ്ടു ലക്ഷം അർച്ചന പൂർത്തിയാക്കി ആറാട്ട് ഘോഷയാത്രയോടുകൂടി മഹായജ്ഞം സമാപിച്ചു.