വെള്ളനാട്:ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന വെള്ളനാട് ചാങ്ങ ജയ മന്ദിരത്തിൽ സദാശിവൻ നായർ (77)നിര്യാതനായി.ഒരുമാസം മുൻപ് കമ്പനി മുക്ക് ജംഗ് ഷനിൽ വച്ച് വാഹന അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെ പുലർച്ചെ മരണം സംഭവിച്ചു.ഭാര്യ:ശ്യാമള അമ്മ.മക്കൾ:രാജൻ, മധുസൂദനൻ,ജയകുമാർ,മരുമക്കൾ:ബിന്ദു,ശർമ്മിള,ജയ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9 ന്.