2018 മാർച്ച് 31ന്റെ നബാർഡിന്റെ കണക്ക് പ്രകാരം ലയിപ്പിച്ച് രൂപീകരിക്കുന്ന ബാങ്കിന് 9 ശതമാനം മൂലധന പര്യാപ്തത ആർജ്ജിക്കാൻ 97.92 കോടി രൂപയുടെ കുറവുണ്ട്. ലയനത്തിന് മുൻപ് ഈ തുക സർക്കാർ നൽകണം. തുടർന്നും 9 ശതമാനം മൂലധനപര്യാപ്തത സർക്കാർ ഉറപ്പാക്കണം.
ജില്ലാ സഹകരണ ബാങ്കുകളുടെ മൊത്തം ആസ്തിയുടെ അടിസ്ഥാനത്തിൽ ലയനശേഷമുള്ള ബാങ്കിൽ അംഗസംഘങ്ങളുടെ ഓഹരി മൂലധനം അനുവദിച്ച് നൽകണം.
ബോർഡ് ഓഫ് മാനേജ്‌മെന്റിന്റെ ഘടന, അധികാരങ്ങൾ എന്നിവ അർബൻ കോഓപ്പറേറ്റീവ് ബാങ്കുകൾക്ക് സമാനമായ മാർഗ നിർദ്ദേശ പ്രകാരമാവണം.
അന്തിമ അനുമതിക്ക് 2020 മാർച്ച് 31 വരെ പ്രാബല്യം ഉണ്ടായിരിക്കും. അതിനുശേഷം നബാർഡിലൂടെ റിസർവ് ബാങ്കിന് റിപ്പോർട്ട് സമർപ്പിക്കണം.
എല്ലാ ജില്ലാബാങ്കുകളിലേയും ഉപഭോക്താക്കൾക്ക് സേവനം നൽകാൻ മികച്ച സോഫ്റ്റ് വെയർ സംസ്ഥാന സഹകരണ ബാങ്കിന് ഉണ്ടാകണം.
സംസ്ഥാന സഹകരണ ബാങ്കിന്റെ സി.ഇ.ഒ നിയമനം മാനദണ്ഡങ്ങൾ പാലിച്ചാവണം. ഭരണസമിതിയിൽ രണ്ടു പ്രൊഫഷണൽസ് ഉണ്ടാകണം.
ലയനശേഷം സംസ്ഥാന സഹകരണ ബാങ്കിന്റെ ആർ.ബി.ഐ ലൈസൻസ് തുടരും. ജില്ലാബാങ്കുകളുടെ ബ്രാഞ്ചുകൾ സംസ്ഥാന സഹകരണ ബാങ്കിന്റെ ബ്രാഞ്ചുകളായി മാറും. ഈ ബ്രാഞ്ചുകളുടെ ലൈസൻസിനായി ആർ.ബി.ഐ ക്ക് അപേക്ഷ നൽകണം. ആർ.ബി.ഐ യുടെ അനുമതിയോടെ മാത്രമേ ബ്രാഞ്ചുകൾ മാറ്റി സ്ഥാപിക്കാവൂ. ജില്ലാ ബാങ്കുകളുടെ ലൈസൻസ് ആർ.ബി.ഐ ക്ക് സറണ്ടർ ചെയ്യണം.