1

വിഴിഞ്ഞം: പയറ്റുവിള സ്വദേശിയെ ദേഹോപദ്രവം ഏൽപ്പിച്ച് 10000 രൂപ പിടിച്ചുപറിച്ച കേസിൽ ഒരാളെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. പയറ്റുവിള ചരുവിള പുത്തൻവീട്ടിൽ രാമചന്ദ്രന്റെ പണമാണ് നഷ്ടമായത്. പയറ്റുവിള പാൽ സൊസൈറ്റിക്കു സമീപം രഞ്ജിത്തി (29) നെയാണ് വിഴിഞ്ഞം എസ്.എച്ച്.ഒ എസ്.ബി. പ്രവീൺ, എസ്.ഐ മാരായ എസ്.എസ്. സജി, ജി.കെ.രഞ്ജിത്ത് സി.പി ഒ മാരായ കൃഷ്ണൻകുമാർ, അജികുമാർ, നിജിത്, സന്തോഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. കേസിലെ പ്രധാന പ്രതി കല്ലൻ ബിജുവിനു വേണ്ടി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.