pravasi

തിരുവനന്തപുരം : പ്രവാസി വിശ്വകർമ്മ ഐക്യവേദിയുടെ നെടുമങ്ങാട് താലൂക്ക് സമ്മേളനം പാലോട് വൃന്ദാവൻ കൺവെൻഷൻ ഹാളിൽ ഐക്യവേദി ജനറൽ സെക്രട്ടറി ഡോ. ബി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി. മഹാസേനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ, താലൂക്ക് ഭാരവാഹികളായ അജി പ്ളാമൂട്, അഡ്വ. ഷാബു സുകുമാരൻ, സുരേഷ് ആശാരി, ഷിബു വർക്കല, സതീഷ് വട്ടപ്പാറ, കെ.കെ. ജയകുമാർ, പെരിങ്ങമ്മല അജിത്, നെടുമങ്ങാട് തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു. നെടുമങ്ങാട് താലൂക്ക് ഭാരവാഹികളായി വിശ്വനാഥൻ ആചാരി (പ്രസിഡന്റ്), പ്ളാമൂട് അജി (വൈസ് പ്രസിഡന്റ്), സി. മഹാസേനൻ (സെക്രട്ടറി), രവീന്ദ്രൻ എം, വി.കെ. രമേശ് ബാബു (ജോയിന്റ് സെക്രട്ടറിമാർ), കെ.കെ. ജയകുമാർ (ട്രഷറർ), പെരിങ്ങമ്മല അജിത് (ജില്ലാ കമ്മിറ്റിയംഗം) എന്നിവരെയും വനിതാ പ്രതിനിധികളായി സബിത, ഷീലാമോഹനൻ, ആതിര, ഷൈലജ, ശുഭകുമാരി തുടങ്ങിയവരെയും തിരഞ്ഞെടുത്തു