പുലർച്ചെ 5 മണി 09 മിനിറ്റ് 13 സെക്കന്റ് വരെ പൂരുരുട്ടാതി ശേഷം ഉത്തൃട്ടാതി.
അശ്വതി - കഴിവുകൾ വേണ്ട രീതിയിൽ ഉപയോഗിക്കാൻ സാധിക്കും.
ഭരണി - അന്യരിൽ നിന്ന് സഹായങ്ങൾ ലഭിക്കും.
കാർത്തിക - പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം.
രോഹിണി - ജാമ്യം, മധ്യസ്ഥത എന്നിവയ്ക് യോഗം.
മകയിരം - കലാരംഗത്ത് നേട്ടം, ഗൃഹ ലാഭം.
തിരുവാതിര - സഹോദര സഹായം.പ്രശസ്തിയും ഉദ്യോഗ കയറ്റവും.
പുണർതം - കുടുബസ്സുഖക്കുറവ്, യാത്രയിൽ ധനനഷ്ടവും കഷ്ടപ്പാടും.
പൂയം - പ്രണയനൈരാശ്യം, സ്വത്ത് തർക്കവും വ്യവഹാരവും.
ആയില്യം - ആരോഗ്യ പ്രശ്നങ്ങൾ, വീട് വിട്ട് നിൽക്കേണ്ടി വരും.
മകം - പ്രവൃത്തി സംബന്ധമായ നേട്ടങ്ങൾ, സന്താനസുഖം.
പൂരം - തടസ്സങ്ങൾ പരിഹരിക്കപ്പെടും, പ്രമോഷനോടു കൂടിയ മാറ്റത്തിനിടയുണ്ട്.
ഉത്രം - പല പരീക്ഷണങ്ങളെ നേരിടേണ്ടി വരും. സൂക്ഷമ ദൃഷ്ടിയോടെ പ്രവർത്തിക്കുക.
അത്തം - വശ്യമായി സംസാരിക്കും. അന്യദേശവാസം ഗുണം ചെയ്യും.
ചിത്തിര - മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വിഷമതകൾക്ക പരിഹാരം കണ്ടെത്തും.
ചോതി - സ്ത്രീകൾ മൂലം നേട്ടം, ദമ്പതികളുടെ അകൽച്ച മാറും.
വിശാഖം - കാര്യങ്ങളിൽ തീരുമാനമാകും. സന്താനങ്ങൾക്ക് ഉന്നതി.
അനിഴം - കലാരംഗത്ത് നേട്ടം, യാത്രാ ഗുണം.
കേട്ട - വ്യവഹാര വിജയം, അസുഖങ്ങളിൽ നിന്ന് മോചനം.
മുലം - സംഗീത താൽപ്പര്യം, വിഷയാസക്തി.
പൂരാടം - കലഹം, ലഹരിയോട് അമിതാവേശം.
ഉത്രാടം - മനസീകാസ്വസ്ഥത വർദ്ധിക്കും. യാത്രാക്ലേശം.
തിരുവോണം - ധനനഷ്ടം, സ്വന്തക്കാരുമായി വാക്കുതർക്കം.
അവിട്ടം - സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പ്രയാസപ്പെടും.അനാരോഗ്യം.
ചതയം - ശത്രുക്കളുടെ മേൽ വിജയം, ആത്മീയത.
പൂരുരുട്ടാതി - വ്യാപാര സാമർത്ഥ്യം, രോഗശാന്തി കൈവരിക്കും.
ഉത്തൃട്ടാതി - ധന പ്രാപ്തി, എല്ലാവരുടെയും അകമഴിഞ്ഞ സഹായം.
രേവതി - രഹസ്യങ്ങൾ പരസ്യമാക്കും. പങ്കാളി വഴി നേട്ടം.