manasikam

ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്, ചിറയിൻകീഴ് താലൂക്കാശുപത്രി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ലോകമാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമാഭായിയമ്മ അദ്ധ്യക്ഷത വഹിച്ചു. വിക്രം സാരാഭായി സ്പെയിസ് സെന്റർ ചീഫ് കൺട്രോളർ ഡോ. ബിജു ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പി. സുലേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇളമ്പ ഉണ്ണികൃഷ്ണൻ, എസ്. ചന്ദ്രൻ, എൻ. ദേവ്, എസ്. സിന്ധു, സിന്ധു കുമാരി, ഗീതാ സുരേഷ്, ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സുൽഫി, ഡോ. രാജേഷ്, ഡോ. വിജയ്, ഡോ. ഷ്യാംജി വോയ്സ്, ബി.ഡി.ഒ. എൽ. ലെനിൻ, ആർ.കെ. ബാബു, പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ശബ്ന സ്വാഗതവും സൈക്യാട്രിസ്റ്റ് ഡോ. ജിസ്മി നന്ദിയും പറഞ്ഞു തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രിസ്റ്റ് ഡോ. ജോസഫ് മാണി, സോഷ്യൽ സയന്റിസ്റ്റ് ഡോ. ഇ. നസീർ തുടങ്ങിയവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. രണ്ടു വർഷത്തിലധികമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന "സുരക്ഷ'' സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായിട്ടാണ് ലോക മാനസികാരോഗ്യ ദിനത്തിൽ ശില്പശാല സംഘടിപ്പിച്ചത്.