1. ലോകത്ത് ആദ്യമായി ക്രിസ്തുമതം ഔദ്യോഗിക മതമായി പ്രഖ്യാപിച്ച രാജ്യം?
അർമേനിയ
2. ജ്യോമട്രിയുടെ ഉത്ഭവം ഏത് രാജ്യത്താണ്?
ഈജിപ്ത്
3. മുൻബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷി?
കൺസർവേറ്റീവ് പാർട്ടി
4. ചാവുകടൽ സ്ഥിതിചെയ്യുന്നത് ഏതൊക്കെ രാജ്യങ്ങൾക്കിടയിലാണ്?
ഇസ്രയേൽ - ജോർദാൻ
5. 2018ലെ മാൻ ബുക്കർ പ്രൈസ് നേടിയ എഴുത്തുകാരി?
അന്നാ ബേൺസ്
6. 2018-ലെ മികച്ച ചിത്രത്തിനുള്ള ഓസ്‌കർ അവാർഡ് ലഭിച്ചത്?
ഗ്രീൻബുക്ക്
7.പ്രശസ്തമായ ഗറ്റിസ്ബർഗ് പ്രസംഗം നടത്തിയത് ആര്?
എബ്രഹാം ലിങ്കൺ
8. സിനഗോഗ് ഏത് മതക്കാരുടെ ആരാധനാലയമാണ്?
ജൂതമതം
9. ചാൾസ് ഡിക്കൻസിന്റെ 'എ ടെയിൽ ഒഫ് ടൂ സിറ്റീസ്" എന്ന നോവലിൽ പരാമർശിക്കപ്പെടുന്ന നഗരങ്ങൾ?
ലണ്ടൻ, പാരീസ്
10. 'ബോസ്റ്റൺ ടീപാർട്ടി" ഏത് സമരവുമായി ബന്ധപ്പെട്ട സംഭവമാണ്?
അമേരിക്കൻ സ്വാതന്ത്ര്യസമരം
11. അമേരിക്കൻ ഐക്യനാടുകളിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപകൻ?
തോമസ് ജെഫേഴ്സൺ
12. ഹവായ് ദ്വീപിലെ അമേരിക്കൻ നാവികകേന്ദ്രമായ പേൾ ഹാർബർ ജപ്പാൻ ആക്രമിച്ചത് എന്ന്?
1941 ഡിസംബർ 7
13. ലോക ബാങ്കിന്റെ ഔദ്യോഗിക നാമം?
ഇന്റർനാഷണൽ ബാങ്ക് ഫോർ റീ കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റ്
14. ബ്രദേഴ്സ് കാരമസോവ് ആര് രചിച്ച നോവലാണ്?
ഫയദോർ ദസ്തയേവ്‌സ്കി
15. 'മദർ" എന്ന നോവൽ രചിച്ചത്?
മാക്സിം ഗോർക്കി
16. മാഗ്‌സെസെ അവാർഡുമായി ബന്ധപ്പെട്ട റമൺ മാഗ്‌സെസെ ഏത് രാജ്യത്തെ പ്രസിഡന്റായിരുന്നു ?
ഫിലിപ്പൈൻസ്
17. ഏറ്റവും ചൂട് കൂടുതലനുഭവപ്പെടുന്ന കേരളത്തിലെ ജില്ല?
പാലക്കാട്
18. ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിന്റെ ആസ്ഥാന കവിയായി തിരഞ്ഞെടുത്തത് ആരെയാണ്?
വള്ളത്തോളിനെ
19. കേരളത്തിലെ കോർപറേഷനുകളിൽ സമുദ്രസാമീപ്യമില്ലാത്തത് ?
തൃശൂർ
20. പത്തുവർഷം കൊണ്ട് മദ്യരഹിത കേരളം ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പദ്ധതി?
സുബോധം
21. കൊച്ചിയിലെ ആദ്യത്തെ ഇംഗ്ളീഷ് സ്കൂൾ സ്ഥാപിക്കപ്പെട്ട വർഷം?
1818
22. ബധിരവിലാപം രചിച്ചതാര്?
വള്ളത്തോൾ നാരായണമേനോൻ
23. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ ബ്ളോക്ക് പഞ്ചായത്ത്?
പാറശാല