ഉഴമലയ്ക്കൽ: നൂറുമേനി വിജയം കൊയ്ത ഉഴമലയ്ക്കൽ ശ്രീനാരായണ സ്കൂൾ പൊതു വിദ്യാഭാസ രംഗത്തിന് മാതൃകയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയുടേയും എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖയുടേയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിജയോത്സവവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുതെളിയിക്കാൻ പ്രോത്സാഹനം നൽകുന്ന സ്കൂളിലെ അദ്ധ്യാപകരേയും മന്ത്രി അഭിനന്ദിച്ചു. കെ.എസ്. ശബരീനാഥൻ. എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി എ പ്ലസുകാർക്കുള്ള അവാർഡ്ദാനവും മന്ത്രി നടത്തി. ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. റഹിം ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള അവാർഡ്ദാനവും സ്കൂൾ മാനേജരും ഗുരുവായൂർ ദേവസ്വം ബോർഡംഗവുമായ ഉഴമലയ്ക്കൽ വേണുഗോപാൽ ശാഖയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ്ദാനവും നടത്തി. അന്തർദേശീയ ഖോഖോ ടെക്നിക്കൽ ഒഫിഷ്യലായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ കായിക അദ്ധ്യാപകനെ ആദരിച്ചു. ശാാഖാ പ്രസിഡന്റ് ഷൈജുപരുത്തിക്കുഴി, ശാഖാ സെക്രട്ടറി സി. വിദ്യാധരൻ,ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ. ജയകുമാർ, ഷൈജാമുരുകേശൻ, ഒസ്സൻകുഞ്ഞ്, പി.ടി.എ പ്രസിഡന്റ് കെ. ഹരി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബി.സുരേന്ദ്രനാഥ്, ഹെഡ്മിസ്ട്രസ് വി.എസ്. ശ്രീജ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ജി. ലില്ലി, മദർ പി.ടി.എ പ്രസിഡന്റ് മനില ശിവൻ, പി.ടി.എ വൈസ് പ്രസിഡന്റ് എസ്.എൻ. ബിജു, ജി.ഡി.സജി, സ്റ്റാഫ് സെക്രട്ടറി ടി. അനിൽകുമാർ എന്നിവർ സംസാരിച്ചു.