police-station-monkey

ലക്നൗ: പൊലീസ് സ്റ്റേഷനിൽ കുരങ്ങനെന്താകാര്യം എന്നുചോദിക്കല്ലേ. പേൻനോക്കലാണ് സ്റ്റേഷനിൽ കുരങ്ങന്റെ പ്രധാനജോലി. ലക്നൗവിനുസമീപത്തെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

തിരക്കിട്ട് ഒാഫീസ് ജോലികൾ ചെയ്യുന്ന പൊലീസുകാരന്റെ തലയിൽ പേൻ നോക്കുന്ന ഒരു കുരങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉദ്യോഗസന്റെ തോളിലിരുന്നാണ് പേൻനോക്കൽ. തോളിൽ കുരങ്ങൻ ഇരിക്കുന്നതൊന്നും കാര്യമാക്കാതെയാണ് പൊലീസുകാരൻ ജോലിചെയ്യുന്നത്. ഉത്തർപ്രദേശ് പൊലീസിലെ അഡീഷണൽ സൂപ്രണ്ട് രാഹുൽ ശ്രീവാസ്തവയാണ് ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. മിനിട്ടുകൾക്കകം ദൃശ്യങ്ങൾ വൈറലായി. നൂറുകണക്കിനുപേരാണ് ഇത് കണ്ടത്. കളിയാക്കിയും അല്ലാതെയും ഉള്ള നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. തലയിൽ പേൻവളർത്തുന്ന പൊലീസുകാരനോട് നല്ലൊരു ഷാംപു ഉപയോഗിക്കണമെന്ന് നിർദ്ദേശിക്കാൻ മേലുദ്യോഗസ്ഥർ മറക്കരുതെന്നാണ് കൂടുതൽ പേരും ആവശ്യപ്പെടുന്നത്. ഇത്തരം വീഡിയോകൾ പോസ്റ്റുചെയ്യാനെടുക്കുന്ന സമയം പത്ത് കേസ് തെളിയിക്കാൻ എടുത്തുകൂടെ എന്നുചോദിക്കുന്നവരും കുറവല്ല.

पीलीभीत के इन इन्स्पेक्टर साहब का अनुभव ये बताता है कि यदि आप काम करने में व्यवधान नहीं चाहते हैं तो रीठा, शिकाकाई या अच्छा शैम्पू इस्तेमाल करें ! #Shampoo #Hair #Police #monkeylove #Monkey pic.twitter.com/7sPQtuS2A6

— RAHUL SRIVASTAV (@upcoprahul) October 8, 2019