bhavana

കാട്ടാക്കട:നിരവധി പുരസ്കാരം നേടിയ പൂഴനാട് നിരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രം പ്രവർത്തനങ്ങളെക്കുറിച്ച് അടുത്ത് അറിയാനും പഠിക്കാനുമായി യുവജന സംഘമെത്തി.പാലക്കാട് ,മലപ്പുറം, ഇടുക്കി, ആലപ്പുഴ ,കാസർഗോഡ് എന്നി ജിലകളിൽ 'നിന്നുള്ള 100 അംഗ സംഘമാണ് പൂഴനാട് ഭാവന സന്ദർശിച്ചത്.കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയം നെഹ്രു യുവകേന്ദ്രയിൽ പുതുതായി നിയമനം ലഭിച്ച എൻ.വെ.സി അംഗങ്ങളാണ് പരീശീലനത്തിന്റെ ഭാഗമായി എത്തിയത്.യൂത്ത് ക്ലബിന്റെ പ്രവർത്തനങ്ങളും,സാമൂഹ്യ സാംസ്കാരിക ഇടപെടലുകളും അടുത്തറിയാനും മനസിലാക്കലുമായിരുന്നു സന്ദർശന ലക്ഷ്യം.മലപ്പുറം കോ-ഓഡിനേറ്റർ ഉണ്ണിക്കൃഷ്ണന്റെയും കണ്ണൂർ കോ-ഓഡിനേറ്റർ അഭയ് ശങ്കറിന്റെയും നേതൃത്വത്തിൽ എത്തിയ സംഘത്തിനെ ഭാവന ഭാരവാഹികളായ ഗംഗൻ ,വിപിൻ,നിഖിൽ,ലൈബ്രേറിയൻ മിനി,അജിത്ത് തുടങ്ങിയവരുടെ നേതൃത്തിൽ സ്വീകരിച്ചു.