തിരുവനന്തപുരം: കാറ്റഗറി നമ്പർ 339/2018 പ്രകാരം ഗവൺമെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സർവീസ് കമ്മിഷനിൽ സെക്യൂരിറ്റി ഗാർഡ് മൂന്നാം എൻ.സി.എ.-പട്ടികവർഗം (വിമുക്തഭടൻമാരിൽ നിന്നും മാത്രം) തസ്തികയിലേക്ക് 16 ന് രാവിലെ 9.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈലിൽ ലഭിക്കാത്തവർ ജി.ആർ.2.സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471-2546294).
കാറ്റഗറി നമ്പർ 443/2017 പ്രകാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ റെക്കോർഡിംഗ് അസിസ്റ്റന്റ്(എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്ക് 16 ന് രാവിലെ 9.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ സി.ആർ. വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471-2546385).
കാറ്റഗറി നമ്പർ 592/2012 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കോമേഴ്സ് തസ്തികയുടെ ചുരുക്കപ്പട്ടികയിൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനം വഴി ഉൾപ്പെടുത്തിയ ഉദ്യോഗാർത്ഥിക്ക് 30 ന് രാവിലെ 9.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.
കാറ്റഗറി നമ്പർ 23/2018 പ്രകാരം കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചർ സോഷ്യോളജി തസ്തികയിലേക്ക് നവംബർ 20, 21, 22 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിലും നവംബർ 13, 14, 15, 28, 29 തീയതികളിൽ എറണാകുളം മേഖലാ ഓഫീസിലും നവംബർ 27 മുതൽ കോഴിക്കോട് മേഖലാ ഓഫീസിലും അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 5 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471-2546439).
ഒ.എം.ആർ. പരീക്ഷ
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ കാറ്റഗറി നമ്പർ 276/2018 പ്രകാരം ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 തസ്തികയിലേക്ക് 12 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ.
ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൽ മാറ്റം
വകുപ്പ്തല പരീക്ഷാ ജൂലായ് 2019 ന്റെ ഭാഗമായി 19 ന് കോട്ടയം, കിടങ്ങന്നൂരിൽ കേപ്പിന് കീഴിൽ വരുന്ന എൻജിനിയറിംഗ് കോളേജിലെ ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൽ രണ്ട് ബാച്ചുകളിലായി ഉൾപ്പെടുത്തിയിരുന്ന 260 പരീക്ഷാർത്ഥികൾ കോട്ടയം പാമ്പാടി ആർ.ഐ.ടി. യിലും ഇടുക്കി ഗവ.എൻജിനിയറിംഗ് കോളേജ് സെന്റർ ഒന്നിലും ഓൺലൈൻ പരീക്ഷയ്ക്ക് ഹാജരാകണം. പുതുക്കിയ അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽനിന്നു ഡൗൺലോഡ് ചെയ്യാം.
എൻഡ്യൂറൻസ് പരീക്ഷ
കണ്ണൂർ ജില്ലയിൽ കാറ്റഗറി നമ്പർ 582/2017 പ്രകാരം ബീറ്റ് ഫോറസ്റ്റ് ഓഫീസർ(നേരിട്ടുളള നിയമനം) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് 15, 16 തീയതികളിൽ രാവിലെ 6 മുതൽ കണ്ണൂർ പയ്യാമ്പലം ബീച്ച്-നീർക്കടവ് റോഡിൽ എൻഡ്യൂറൻസ് പരീക്ഷ (2 കിലോമീറ്റർ ഓട്ടം) നടത്തും. പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽരേഖ സഹിതം ഹാജരാകണം.