niyamasabha

തിരുവനന്തപുരം: ഈ മാസം 28ന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ, സഭയുടെ പരിഗണന കാത്തിരിക്കുന്നത് 16 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ. ഇവയിൽ ഏതൊക്കെ ബില്ലുകൾ പരിഗണനയ്ക്കെടുക്കണമെന്ന് സഭയുടെ കാര്യോപദേശക സമിതിയാവും തീരുമാനിക്കുക. പുറമേ പുതിയ ബില്ലുകളും പരിഗണനയ്ക്ക് വന്നേക്കും.

കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി ഓർഡിനൻസ്, മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭേദഗതി) ഓർഡിനൻസ്, കേരള കർഷക കടാശ്വാസ കമ്മിഷൻ (ഭേദഗതി) ഓർഡിനൻസ്, കേരള പഞ്ചായത്തിരാജ് (ഭേദഗതി) ഓർഡിനൻസ്, കേരള ആഭരണത്തൊഴിലാളി ഭേദഗതി ഓർഡിനൻസ്, കേരള വിദ്യാഭ്യാസ (ഭേദഗതി) ഓർഡിനൻസ്, കേരള പ്രിവൻഷൻ ഒഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് പേയ്മെന്റ് ഒഫ് കോംപൻസേഷൻ ഓർഡിനൻസ്, കേരള പൊലീസ് ഭേദഗതി ഓർഡിനൻസ്, മൂന്നാർ പ്രത്യേക ട്രിബ്യൂണൽ ആക്ട് റദ്ദാക്കൽ ഓർഡിനൻസ്, സർവ്വകലാശാലാ നിയമങ്ങൾ (രണ്ടാം നമ്പർ ഭേദഗതി) ഓർഡിനൻസ്, സർവ്വകലാശാലാ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസ്, കേരള സഹകരണ ആശുപത്രി കോംപ്ലക്സും മെഡിക്കൽ സയൻസസ് അക്കാഡമിയും അനുബന്ധസ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും) ഓർഡിനൻസ് (പരിയാരം മെഡിക്കൽ കോളേജ് ഏറ്റെടുക്കൽ), പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ഓർഡിനൻസ്, കേരള അങ്കൺവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ്, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (ഭേദഗതി) ഓർഡിനൻസ് എന്നിവയാണ് പരിഗണനയിലുള്ളത്.