dippo

വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി നേരിടുന്ന പ്രതിസന്ധികളിൽ പതറാതെ വെഞ്ഞാറമൂട് ഡിപ്പോ കളക്ഷനിൽ മുന്നിൽ.അധികൃതരുടെ സംയോജിത ഇടപെടലാണ് ഡിപ്പോയ്ക്ക് അഭിമാനനേട്ടം കൈവരിക്കാനായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കളക്ഷൻ ഏഴര ലക്ഷത്തോളമെത്തിയത് മൂന്നു ദിവസങ്ങളിൽ .അവധി ദിവസങ്ങൾ ഒഴിച്ചാൽ ബാക്കി ദിവസങ്ങളിൽ കളക്ഷൻ ശരാശരി ആറു ലക്ഷത്തിനു മുകളിൽ. മൂന്നു ദിവസത്തെ അവധി കഴിഞ്ഞു വന്ന പ്രവൃത്തി ദിവസം കളക്ഷൻ എട്ടു ലക്ഷത്തോടടുത്തതും ശ്രദ്ധേയം. ഡിപ്പോയുടെ ലക്ഷ്യം അഞ്ചേകാൽ ലക്ഷം എന്നിരിക്കേയാണ് അടിമാനകരമായ ഈ നേട്ടം കൈവരിച്ച് സംസ്ഥാനത്ത് തന്നെ മാതൃകയായത്. ചെയിൻ സർവീസുകൾ കൃത്യസമയം പാലിക്കുന്നതുൾപ്പെടെ നിരവധി ക്രമീകരണങ്ങൾ നടത്തിക്കൊണ്ടാണ് ഡിപ്പോ അധികൃതർ അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്.നിലവിലുള്ള സ്ഥിരം -എം.പാനൽ ജീവനക്കാർ ഡ്യൂട്ടി ഓഫിലും ജോലിക്കെത്തിയതിനാലാണ് ഈ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതെന്ന് എ.ടി.ഒ ഷിജു പറഞ്ഞു. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും ലഭിച്ചിട്ടില്ലങ്കിലും ജീവനക്കാരുടെ സഹകരണ മനോഭാവമാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ സർവീസ് നടത്താൻ വെഞ്ഞാറമൂട് ഡിപ്പോ അധികൃതർക്ക് കഴിയുന്നത്.