shajii

മണ്ഡലത്തിന്റെയും തിരുവനന്തപുരം നഗരത്തിന്റെയും മനസറിയുന്ന ആളായിരിക്കണം വട്ടിയൂർക്കാവിന്റെ ജനപ്രതിനിധി. മണ്ഡലത്തിൽ ഉൗർജ്ജസ്വലമായി പ്രവർത്തിക്കുന്ന ഒരു ജനപ്രതിനിധിയെയാണ് വോട്ടർ എന്ന നിലയിൽ ആഗ്രഹിക്കുന്നത്. പ്രശ്നങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കാനും പരിഹാരം കാണാനും സാധിക്കുന്നയാൾ. എം.എൽ.എ എന്നാൽ മണ്ഡലത്തിലെ കല്യാണവീടുകളിലും മരണവീടുകളിലും പോകുന്നയാൾ എന്ന സങ്കല്പമൊക്കെ മാറണം. അവിടെ പോകണ്ട എന്നല്ല, പക്ഷേ അതിനെക്കാൾ പ്രാധാന്യം മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് കൊടുക്കണം. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉടൻ എം.എൽ.എയെ അറിയിക്കാൻ 24 മണിക്കൂർ ഹെൽപ് ലൈൻ സംവിധാനം വേണം. അത് റസിഡൻന്റ്സ് ഏരിയയോ വാർഡുകളോ കേന്ദ്രീകരിച്ചാവാം. പ്രശ്നബാധിത സ്ഥലത്ത് ഏതു പാതിരാത്രിയിലും ഓടിയെത്തുകയും അതിൽ ഇടപെടുകയും ചെയ്യുന്ന എനർജറ്റിക് ആയ എം.എൽ.എയാണ് മനസിലുള്ളത്. വട്ടിയൂർക്കാവിനെ സംബന്ധിച്ച് പൈപ്പ്പൊട്ടലും കുടിവെള്ളം മുടങ്ങലുമാണ് ഒരു സ്ഥിരം പ്രശ്നം. വർഷങ്ങളായി ഇത് തുടരുന്നു. ഇതിന് സ്ഥായിയായ പ്രശ്നപരിഹാരം ഉണ്ടായേ തീരൂ.