ak-antony-and-oommen-chan

തിരുവനന്തപുരം: വിദേശത്ത് വിദഗ്ധ പരിശോധനയ്ക്ക് ശേഷം മടങ്ങിയെത്തിയ എ.ഐ.സി.സി ജനറൽസെക്രട്ടറി ഉമ്മൻചാണ്ടി ഇന്നലെ മുതൽ ഉപതിരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളിൽ സജീവമായി. ഈ മാസം 14 വരെ അഞ്ച് നിയോജകമണ്ഡലങ്ങളിലും അദ്ദേഹം പര്യടനം നടത്തുന്നുണ്ട്. ദിവസവും വൈകിട്ട് മൂന്ന് മണി മുതൽ പര്യടനമാരംഭിക്കും. ഇന്നലെ വട്ടിയൂർക്കാവിൽ ഒരു പൊതുയോഗത്തിലും വിവിധ കുടുംബയോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു. ഇന്ന് കോന്നിയിലും നാളെ അരൂരിലും 13ന് എറണാകുളത്തും 14ന് മഞ്ചേശ്വരത്തും ഉമ്മൻചാണ്ടി പര്യടനം നടത്തും.

കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണിയുടെ ഉപതിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ഈ മാസം 14ന് മഞ്ചേശ്വരത്ത് നിന്നാരംഭിക്കും. 15ന് എറണാകുളം, 16ന് അരൂർ, 17ന് കോന്നി, 18ന് വട്ടിയൂർക്കാവ് എന്നിങ്ങനെയാണ് ആന്റണിയുടെ പര്യടനം.