കല്ലമ്പലം: നാവായിക്കുളം 28-ാം മൈൽ വിവേകോദയം ഗ്രന്ഥശാലയിൽ നടന്നു വരുന്ന തപാൽ മേളയിൽ നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ 19ം- വാർഡായ 28ാം- മൈൽ സമ്പൂർണ ഇൻഷുറൻസ് വാർഡായി പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. തുടർന്ന് തപാൽ ദിനാചരണം നടന്നു. തിരുവനന്തപുരം സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് സുരേഖ് രഘുനാഥ്, വാർഡ് മെമ്പർ യമുന ബിജുവിന് റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പോളിസി നൽകി കൊണ്ട് തപാൽ ദിനാചരണം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ബി.സി. അനിൽകുമാർ, ഒ.എസ് അജിത് കുര്യൻ, ഇൻസ്പെക്ടർ ഓഫ് പോസ്റ്റ് പ്രിയ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഓഫീസർ പി. ഹരിഹരൻ, നാവായിക്കുളം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു, ആറ്റിങ്ങൽ എം.ടി.എസ്. നവാസ് ഖാൻ, വെട്ടിയറ പോസ്റ്റ് മാസ്റ്റർ വേണു, ജീവനക്കാരായ വിജയൻ, അശ്വതി, സൂര്യ, കാർത്തിക, ബിൻ താഹിർ, അഥീപ്, ബിജിത എന്നിവർ പങ്കെടുത്തു.