rape-

കല്ലമ്പലം : ക്ഷേത്രകമ്മിറ്റി ഓഫീസിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ. നാവായിക്കുളം പനത്തുവിളയിൽ രാജനാണ് (50) പിടിയിലായത്. നാവായിക്കുളം പറകുന്ന് കുണ്ടുമൺകാവ് ക്ഷേത്രത്തിലെ രസീത് എഴുത്തായിരുന്നു ജോലി.

സെപ്തംബറിൽ ക്ഷേത്രദർശനത്തിനെത്തിയ 15കാരിയായ സ്കൂൾ വിദ്യാർത്ഥിയെ ക്ഷേത്രകമ്മിറ്റി ഓഫീസിനുള്ളിൽ വച്ച് പലതവണ രാജൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കൂടാതെ അശ്ലീല ചിത്രങ്ങൾ അടക്കം ചെയ്ത സ്മാർട്ട് ഫോണും നൽകി. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് കല്ലമ്പലം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി. രാജനെ കോടതിയിൽ ഹാജരാക്കി പോക്സോ വകുപ്പുകൾ പ്രകാരം കേസ് ചുമത്തി റിമാൻഡ്‌ ചെയ്തു.