pranathi-t-t-
pranathi t t

തിരുവനന്തപുരം : തൃശൂരിൽ നടന്ന സംസ്ഥാന ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ, യൂത്ത് സീനിയർ എന്നിവരുടെ മൂന്ന് പ്രായ വിഭാഗങ്ങളിൽ ചാമ്പ്യനായി തിരുവനന്തപുരം ട്രിനിറ്റി സ്കൂളിലെ എട്ടാം ക്ളാസുകാരി പ്രണതി പി. നായർ. ഇതോടൊപ്പം ജൂനിയർ വിഭാഗത്തിൽ റണ്ണർഅപ്പാവുകയും ചെയ്തു ഈ 13കാരി.

സീനിയർ വനിതാ സിംഗിൾസ് ഫൈനലിൽ കോഴിക്കോടിന്റെ അനഘയെ 11-7, 10-12, 11-9, 12-10നാണ് പ്രണതി കീഴടക്കിയത്. യൂത്ത് വിഭാഗത്തിലും അനഘയായിരുന്നു എതിരാളി. 11-7, 9-11, 14-16, 11-1, 11-6 എന്ന സ്കോറിനായിരുന്നു ഫൈനൽ വിജയം. സബ്‌ ജൂനിയറിൽ സ്മൃതി കൃഷ്ണയെ 12-10, 11-7, 11-3ന് കീഴടക്കി. ജൂനിയറിൽ ആലപ്പുഴയുടെ റീവ അന്ന മൈക്കിളാണ് പ്രണതിയെ തോൽപ്പിച്ചത്.

തിരുവനന്തപുരം റീജിയണൽ കോച്ചിംഗ് സെന്ററിലാണ് പ്രണതി പരിശീലനം നടത്തുന്നത്. ജോബിൻ ക്രിസ്റ്റിയാണ് പരിശീലകൻ.

ക്യാപ്ഷൻ

കേരള യൂണിവേഴ്സിറ്റി റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാംവർഷവും ജേതാക്കളായ മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് ടീം.