ന്യൂഡൽഹി : അടുത്തവർഷം ടോക്കിയോയിൽ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങൾക്കായി പോകുന്ന ഇന്ത്യൻ കായിക താരങ്ങൾക്കായി കേന്ദ്ര കായിക മന്ത്രാലയം അവിടെ ഇന്ത്യാഹൗസ് നിർമ്മിക്കും. ആദ്യമായാണ് ഇന്ത്യ ഒളിമ്പിക് വേദിയിൽ ഫെസിലിറ്റേഷൻ സെന്റർ നിർമ്മിക്കുന്നത്. അടുത്ത ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്തിനുള്ളിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ കായിക മന്ത്രിയെന്ന നിലയിലെ തന്റെ പരാജയമായിരിക്കുമെന്ന് ഇന്ത്യാ ഹൗസിന്റെ ലോഗോ ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.