koith

ആര്യനാട്: കരനെൽകൃഷിയിൽ നൂറുമേനി വിളവെടുപ്പ് നടന്നു. ആര്യനാട് തോളൂർ ശ്രീകൃഷ്ണയിൽ ബി. സനകൻ കൃഷി ചെയ്ത കരനെല്ലിന്റെ വിളവെടുപ്പാണ് നടന്നത്. വീടിന് സമീപത്തെ 25 സെന്റ് വസ്തുവിലായിരുന്നു കൃഷി.

കാലാവസ്ഥ പലപ്പോഴും പ്രതികൂലമായിരുന്നുവെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതൽ വിളവാണ് ലഭിച്ചതെന്ന് സനകൻ പറയുന്നു. പഴയകാല ഓർമ്മകൾ പങ്കിടുന്ന അനുഭവമായിരുന്നു കൊയ്ത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയ കുട്ടികൾക്ക്. കൊയ്ത്തുപാട്ടും ആർപ്പുവിളികളുമായി കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.

വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. റഹിം, ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ യഹിയ, ബ്ലോക്ക് പഞ്ചായത്തംഗം സജീന കാസിം, ഡെയിൽവ്യൂ ഡയറക്ടർ സി. ക്രിസ്തുദാസ്, പഞ്ചായത്തംഗം സിമി, ജനമൈത്രി കൺവീണർ എം.എസ്. സുകുമാരൻ, ജനമൈത്രി സി.ആർ.ഒ നിസാറുദീൻ, പങ്കജാക്ഷൻ, ആര്യനാട് വി.എച്ച്.എസ്.ഇ മുൻ പ്രിൻസിപ്പൽ ദിവ്യ, ഷാജീവ്, പൂവച്ചൽ രാജീവ് എന്നിവർ പങ്കെടുത്തു.