കിളിമാനൂർ: കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവവും പ്രതിഭാ സംഗമവും കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് പുലിയൂർ മുഖ്യ പ്രഭാഷണം നടത്തി. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ ഉപഹാരവും വിവിധ സ്കോളർഷിപ്പ് വിതരണങ്ങളുടെ വിതരണവും നടത്തി. സ്കൂൾ പ്രിൻസിപ്പൽ രാഖി.എസ്, ഹെഡ്മിസ്ട്രസ് അജിതകുമാരി, പി.ടി.എ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം സനു, പഞ്ചായത്തംഗം ബീനാ വേണുഗോപാൽ, മദർ പി.ടി.എ അംഗം മിനി, സ്റ്റാഫ് സെക്രട്ടറി നരേന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.