psc
പി.എസ്.സി

ഒറ്റത്തവണ പ്രമാണപരിശോധന

കാറ്റഗറി നമ്പർ 78/2018 പ്രകാരം കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അറ്റൻഡർ, കാറ്റഗറി നമ്പർ 76/2018 പ്രകാരം കേരള ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിൽ ലോവർ ഡിവിഷൻ ക്ലാർക്ക്, കാറ്റഗറി നമ്പർ 77/2018 പ്രകാരം കേരള ഖാദി ഗ്രാമവ്യവസായ ബോർഡിലെ ലോവർ ഡിവിഷൻ ക്ലാർക്ക് എന്നീ തസ്തികകളുടെ അർഹതാ നിർണയപരീക്ഷകളുടെ സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർക്ക് 16, 17 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലും ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. പ്രമാണ പരിശോധന ടൈംടേബിൾ, സർവീസ് സർട്ടിഫിക്കറ്റിന്റെ മാതൃക വെബ്‌സൈറ്റിൽ ഡിപ്പാർട്ട്‌മെന്റൽ പരീക്ഷയുടെ ലിങ്കിൽ ലഭിക്കും.

ഒ.എം.ആർ പരീക്ഷ
കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കാറ്റഗറി നമ്പർ 276/2018 പ്രകാരം ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 തസ്തികയിലേക്ക് 26 ന് 1.30 മുതൽ 3.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ.

വകുപ്പുതല പരീക്ഷ
ഫസ്റ്റ് ഗ്രേഡ് സർവേയർ/ഹെഡ് സർവേയർ വകുപ്പുതല പരീക്ഷ (സ്‌പെഷ്യൽ ടെസ്റ്റ്-ഒക്‌ടോബർ 2018) ന്റെ പ്രായോഗിക പരീക്ഷ 25 ന് രാവിലെ 5.30 മുതൽ ശംഖുമുഖം കടപ്പുറത്ത് നടത്തും. ടൈംടേബിൾ, സിലബസ് വെബ്‌സൈറ്റിൽ ഡിപ്പാർട്ട്‌മെന്റൽ പരീക്ഷയുടെ ലിങ്കിൽ. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് 15 മുതൽ ഡൗൺലോഡ് ചെയ്യാം.