ddd

നെയ്യാറ്റിൻകര: കഴിഞ്ഞ ദിവസം മടക്കയാത്ര ആരംഭിച്ച നവരാത്രി വിഗ്രഹങ്ങൾ ഇന്ന് വൈകിട്ട് മാതൃക്ഷേത്രങ്ങളിലെത്തും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പൊലീസ് സേനകൾ ഗാർഡ് ഒഫ് ഓണർ നൽകി. വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ ഇന്നലെ രാവിലെ ഭക്തിസാന്ദ്രമായ യാത്രഅയപ്പാണ് ഒരുക്കിയത്. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇറക്കിപൂജകൾക്ക് ശേഷം ഇന്നലെ ഉച്ചയോടെ കുഴിത്തുറ മഹാദേവക്ഷേത്രത്തിലാണ് വിഗ്രഹങ്ങൾക്ക് ഇറക്കിപൂജ ഉണ്ടായിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗതാഗത തടസങ്ങൾ ഇല്ലാതെയാണ് ഇക്കുറി നവരാത്രി വിഗ്രഹങ്ങൾ മടങ്ങിയത്. കരമനയിൽ നിന്നും വിഗ്രഹ ഘോഷയാത്രതുടങ്ങിയതോടെ നെയ്യാറ്റിൻകര പ്രദേശത്തെ വാഹനഗതാഗതം മുൻകൂട്ടി നിയന്ത്രിച്ചതാണ് ഗതാഗതകുരുക്കുണ്ടാകാതിരിക്കാൻ കാരണം. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ, സി.ഐ പ്രദീപ്,എസ്.ഐ സെന്തിൽകുമാർ എന്നിവരുടെ സേവനം പ്രശംസനീയമെന്ന് നാട്ടുകാർ പറയുന്നു.