smaarttkla

മുടപുരം: ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ തീപിടിത്തം. ഹയർസെക്കൻഡറി ബ്ലോക്കിലെ മൂന്നാം നിലയിലുള്ള സ്മാർട്ട് ക്ലാസ്റൂമിനാണ് ഇന്നലെ രാത്രി രണ്ടോടെ തീപിടിച്ചത്. സമീപവാസികൾ ആറ്റിങ്ങൽ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സ്കൂൾ അധികൃതർ പറഞ്ഞു. പ്രൊജക്ടർ, ടെലിവിഷൻ, ഇന്റർനെറ്റ് മോഡം,വയറിംഗ് ഉപകരണങ്ങൾ, 7 സീലിംഗ് ഫാനുകൾ, തറയിലും ചുവരിലും പാകിയിരുന്ന ടൈലുകൾ, ഫർണിച്ചറുകൾ തുടങ്ങിയവയാണ് കത്തിനശിച്ചത്. ചിറയിൻകീഴ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.