obc-morcha

തിരുവനന്തപുരം: ജനസംഖ്യാവർദ്ധനവിന്റെ പേര് പറഞ്ഞ് ഈഴവ, വിശ്വകർമ, ഹിന്ദു, നാടാർ സമുദായത്തിലെ അൺ എയ്ഡഡ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പ് ഇല്ലാതാക്കിയ സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. വിവേചനം അവസാനിപ്പിച്ച് മുഴുവൻ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഒ.ബി.സി മോർച്ച സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രൻ അദ്ധ്യക്ഷനായി. എസ്. കൃഷ്ണൻ, ഋഷി പൽപ്പു, മനോജ് പാറശ്ശേരി, ആർ.എസ്. മണിയൻ, സന്തോഷ്, പ്രകാശ് പപ്പാടി തുടങ്ങിയവർ സംസാരിച്ചു. മധു പരുമല സ്വാഗതവും ജനറൽ സെക്രട്ടറി അനിൽകുമാർ നന്ദിയും പറഞ്ഞു.