പാറശാല: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാറശാല യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് എം. കുമാർ വിബ്ജ്യോർ ഉദ്‌ഘാടനം ചെയ്തു. പാറശാല ജയമഹേശ് കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് മാധവൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വെബ് എഡിറ്റർ ഹിമേന്ദ്രനാഥ്, മേഖല സെക്രട്ടറി കെ.എച്ച്. അനിൽകുമാർ, യൂണിറ്റ് സെക്രട്ടറി ജയചന്ദ്രൻ നായർ, യൂണിറ്റ് ട്രഷറർ ഉദയകുമാർ, ജോയിന്റ് സെക്രട്ടറി ഹരിഹരൻ എന്നിവർ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഫോട്ടോഗ്രാഫി പ്രദർശനം ജില്ലാ കമ്മിറ്റി അംഗം സതീഷ് ശങ്കർ ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ പാറശാല ഗവ. ആശുപത്രിയിലെ രോഗികൾക്കായി സമ്മാനിച്ച വീൽചെയറുകൾ സൂപ്രണ്ട് ഡോ. ഉണ്ണികൃഷ്ണൻ നായർ ഏറ്റുവാങ്ങി. അസോസിയേഷനിലെ മുതിർന്ന അംഗംങ്ങളെ ജില്ലാ കമ്മിറ്റി അംഗം സദാശിവൻ നായർ സമ്മേളനത്തിൽ ആദരിച്ചു.