ഖത്തറിലെ നസീം അൽ റബീഹ് ആശുപത്രിയിലേക്ക് നഴ്സുമാർക്ക് നോർക്ക റൂട്സ് മുഖേന തൊഴിലവസരം. നഴ്സിംഗിൽ ബിരുദമോ (ബി എസ് സി) ഡിപ്ലോമയോ (ജി എൻ എം) ഉള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഒ. പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റൽ വിഭാഗങ്ങളിലൊന്നിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും 30 വയസിൽ താഴെ പ്രായമുള്ളവർക്കാണ് അവസരം. ശമ്പളം 3640 ഖത്തർ റിയാൽ (ഏകദേശം 70,000 രൂപ). ഖത്തർ പ്രൊമട്രിക്കും ഡാറ്റഫ്‌ളൊയും ഉള്ളവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 17. www.norkaroots.org ലൂടെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.
കെമാറ്റ് കേരള പ്രവേശന പരീക്ഷ: നവംബർ പത്ത് വരെ അപേക്ഷിക്കാം
2020-21 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷ (കെമാറ്റ് കേരള) ഡിസംബർ ഒന്നിന് നടക്കും. നവംബർ പത്ത് നാലിനു മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശവിവരങ്ങൾക്കും kmatkerala.in സന്ദർശിക്കുക. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. ഫോൺ: 04712335133.
ഹോർട്ടിക്കൾച്ചർ മിഷൻ: പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള മുഖാന്തരം 2019-20 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന 'മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് ഒഫ് ഹോർട്ടിക്കൾച്ചർ' പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രോജക്ട് അടിസ്ഥാനത്തിലുള്ള കാർഷിക പദ്ധതികൾക്കുള്ള അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.hortnet.kerala.nic.in സന്ദർശിക്കുകയോ മിഷൻ ഡയറക്ടർ, സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള, മീഡ്സ് ലൈൻ, യൂണിവേഴ്സിറ്റി. പി.ഒ, പാളയം, തിരുവനന്തപുരം-34 (ഫോൺ: 0471-2330856, 2330867) എന്ന മേൽവിലാസത്തിൽ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യണം.
പുരാരേഖകളുടെ സംരക്ഷണം: പ്രോജക്ട് ട്രെയിനി അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ആർക്കൈവ്സ് വകുപ്പ് നടപ്പിലാക്കുന്ന അപൂർവ ലൈബ്രറി പുസ്തകങ്ങളുടെ ശാസ്ത്രീയ സംരക്ഷണം എന്ന കേന്ദ്രധനസഹായ പദ്ധതിയിലേക്ക് പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രിയിലുള്ള ബിരുദാനന്തര ബിരുദവും ആർക്കൈവ്സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ആർക്കൈവ്സുമായി ബന്ധപ്പെട്ട റിക്കാർഡ് കൺസർവേഷനിലോ ആർക്കൈവൽ സ്റ്റഡിസിലുള്ള പി.ജി. ഡിപ്ലോമയുമാണ് യോഗ്യത. അപേക്ഷകൾ വിശദമായ ബയോഡേറ്റ സഹിതം 28 വൈകിട്ട് അഞ്ചിനു മുൻപായി ഡയറക്ടറേറ്റിൽ ലഭിക്കണം. അപേക്ഷ അയക്കേണ്ട വിലാസം: ഡയറക്ടർ, സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നളന്ദ, കവടിയാർ. പി.ഒ, തിരുവനന്തപുരം- 695003. ഫോൺ: 9809538668.
എം.എസ് സി നഴ്സിംഗ്: സ്‌പോട്ട് അഡ്മിഷൻ 17ന്
വിവിധ സർക്കാർ നഴ്സിംഗ് കോളേജുകളിലായി എം.എസ് സി നഴ്സിംഗ് കോഴ്സിൽ ഒഴിവുള്ള ആറ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 17ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ്. പി.ഒ, തിരുവനന്തപുരം) നടക്കും. സർക്കാർ നഴ്സിംഗ് കോളേജുകളിൽ ഇനി വരുന്ന ഒഴിവുകൾ കൂടി സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും.
കേരള പ്രവേശന പരീക്ഷ കമ്മിഷണർ, തിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുള്ള 2019 ലെ എം.എസ്.സി നഴ്സിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് പ്രവേശനം നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ, അസൽ വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി), മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കണം.
സ്‌പോട്ട് അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ 21 നുള്ളിൽ കോളേജിൽ ഫീസടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. അല്ലാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാക്കും. വിശദവിവരങ്ങൾ ഡി.എം.ഇ. യുടെ വെബ്‌സൈറ്റായ www.dme.kerala.gov.in ൽ ലഭിക്കും.
ഒഡെപെക്ക് മുഖേന ദുബായിൽ മേസൺ നിയമനം
ഒഡെപെക്ക് മുഖേന ദുബായിലെ പ്രമുഖ സ്ഥാപനത്തിലേക്ക് മേസൺമാരെ തിരഞ്ഞെടുക്കുന്നു. ബഹുനില കെട്ടിടനിർമാണത്തിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ദുബായിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. വിശദമായ ബയോഡേറ്റ uae.odepc@gmail.com എന്ന മെയിലിലേക്ക് 18 നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43.
സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ
മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ 17 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുമെന്ന് നോർക്ക റൂട്ട്സ് കോഴിക്കോട് സെന്റർ മാനേജർ അറിയിച്ചു. സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേവർ അന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് ഓഫീസിൽ എത്തണം. മുൻകൂറായി www.norkaroots.org ൽ പേര് രജിസ്റ്റർ ചെയ്യുകയും വേണം.
പുനരധിവാസ വായ്പാ സംരംഭകത്വ പരിശീലനവും യോഗ്യത നിർണയവും
15ന് കോഴിക്കോട്ട്
പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിന് മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കാൻ അർഹതാ നിർണയ ക്യാമ്പ് 15 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കല്ലായി റോഡിലെ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും.
നഗരസഭ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ വി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരിക്കും. കെ.ഡി.സി. ബാങ്ക് ജനറൽ മാനേജർ കെ.പി.അജയകുമാർ, വാർഡ് അംഗം പി.എം. നിയാസ്, സി.എം.ഡി ഡയറക്ടർ ഡോ. ജി. സുരേഷ്, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും. പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ പരിചയപ്പെടുത്തും. യോഗ്യരായ അപേക്ഷകർക്ക് വായ്പ അനുവദിക്കാൻ നടപടിക്രമങ്ങൾ അന്നുതന്നെ പൂർത്തിയാക്കും. അഭിരുചിയുള്ളവർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സി. എം. ഡി യിലെ വിദഗ്ധർ നൽകും.
കോഴിക്കോട് ജില്ലാസഹകരണ ബാങ്ക് പുതിയതായി തുടങ്ങിയ പ്രവാസി മിത്രാ വായ്പാ പദ്ധതി പ്രകാരമുള്ള വായ്പകൾ നോർക്കയുടെ ശുപാർശ പ്രകാരം അർഹർക്ക് ലഭിക്കും. സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൽ സംരംഭകരാകാൻ താല്പര്യമുള്ളവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചുള്ള അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് ര് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ടിന്റെ പകർപ്പും, മൂന്ന് പാസ്സ്‌പോർട്ട് സൈസ്സ് ഫോട്ടോയും കൈയ്യിൽ കരുതണം.
താല്പര്യമുളളവർ www.norkaroots.org ൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്ത് ഓഡിറ്റോറിയത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും, നോർക്ക റൂട്ട്സിന്റെ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ടോൾഫ്രീ നമ്പരിലും 0495-2304885,2304882 നമ്പരിലും ലഭിക്കും.
റബർ ഉത്പന്ന നിർമ്മാണ പരിശീലനം
റബർ പാലിൽ നിന്ന് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് 23നും 24നും ചങ്ങനാശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ പരിശീലനം നൽകുന്നു. 29നും 30നും റബർ ഷീറ്റിൽ നിന്ന് വിവിധ ഉത്പന്ന നിർമാണത്തെക്കുറിച്ച് തിയറി/പ്രായോഗിക പരിശീലനം, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിവയും സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുളള കോമൺ ഫെസിലിറ്റി സർവീസ് സെന്റർ, ചങ്ങനാശേരി എന്ന വിലാസത്തിലോ cfscchry@gmail.com എന്ന ഇ-മെയിൽ മുഖേനയോ ബന്ധപ്പെടുക.
ഫോൺ: 0481-2720311/9895632030
ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ്: സ്‌കൂളുകൾ റീ-രജിസ്‌ട്രേഷൻ ചെയ്യണം
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ആവിഷ്‌കരിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കിവരുന്ന ന്യൂനപക്ഷ പ്രീ മെട്രിക് സ്‌കോളർഷിപ്പിനായി നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ അപേക്ഷിച്ചിട്ടുളള സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലെയും വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്‌കൂൾ തലത്തിൽ വെരിഫിക്കേഷൻ നടത്തുന്നതിനുളള അവസാന തീയതി 15 ആണ്. നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ റീ-രജിസ്‌ട്രേഷൻ സ്‌കൂളുകളിൽ നിന്ന് നടത്തുകയും, ജില്ലാതല വിദ്യാഭ്യാസ ഓഫീസർ പരിശോധിക്കുകയും ചെയ്ത സ്‌കൂളുകൾക്ക് മാത്രമേ ഇത്തവണ മുതൽ വിദ്യാർഥികളുടെ അപേക്ഷ അംഗീകരിച്ച് നൽകുവാനാകൂ. റീ-രജിസ്‌ട്രേഷൻ ഇനിയും ചെയ്തിട്ടില്ലാത്ത സ്‌കൂളുകൾ അടിയന്തരമായി റീ-രജിസ്‌ട്രേഷൻ നടത്തി വിവരം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ അറിയിക്കണം.
അന്തിമ മുൻഗണന പട്ടിക
മൃഗസംരക്ഷണ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്/അക്കൗ്സ് ഓഫീസർ, സീനിയർ സൂപ്രണ്ട്/സീനിയർ സൂപ്രണ്ട് (അക്കൗണ്ട്സ്), ജൂനിയർ സൂപ്രണ്ട് തസ്തികകളിലെ 01.09.2019 നിലവച്ചുളള അന്തിമ മുൻഗണന പട്ടിക പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ തസ്തികയിലെ 31.08.2019 നിലവച്ചുളള പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടിക www.ahdkerala.gov.in ൽ.
വാക്-ഇൻ-ഇന്റർവ്യൂ 24ന്
മണ്ണ് പര്യവേക്ഷണ വകുപ്പിലെ ജിയോമാറ്റിക്സ് ലാബിലേക്ക് ജി.ഐ.എസ്. & റിമോട്ട് സെൻസിംഗ് ടെക്നീഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഒറിജിനലും സഹിതം തിരുവനന്തപുരം വഴുതക്കാട് സെന്റർ പ്ലാസ ബിൽഡിംഗിലെ നാലാം നിലയിലുളള മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ ഡയറക്ടറുടെ കാര്യാലയത്തിൽ 24ന് രാവിലെ പത്തിന് ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.keralasoils.gov.in സന്ദർശിക്കുക.
പെട്രോളിയം ഡീലർമാർക്കുളള പ്രവർത്തന മൂലധന വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് നിലവിലെ പെട്രോൾ/ഡീസൽ വിൽപ്പനശാലകൾ വിപുലീകരിക്കുന്നതിന് പ്രവർത്തനമൂലധന വായ്പ ലഭിക്കുന്നതിന് കേരള സംസ്ഥാന പട്ടികജാതി വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും പൊതുമേഖലാ പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറായിരിക്കണം. അപേക്ഷകർക്ക് ഈ സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വിവിധ ലൈസൻസുകൾ, ടാക്സ് രജിസ്‌ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപ കവിയരുത്. പ്രായം 60 വയസ് കവിയാൻ പാടില്ല. അപേക്ഷകനോ ഭാര്യയോ/ഭർത്താവോ കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുളളവരായിരിക്കരുത്. അപേക്ഷകർ വായ്പയ്ക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. സ്വന്തം മേൽവിലാസം, ഫോൺ നമ്പർ, ജാതി കുടുംബ വാർഷിക വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലർഷിപ്പ് ലഭിച്ച തീയതി, ഡീലർഷിപ്പ് അഡ്രസ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങൾ സഹിതം വെള്ളക്കടലാസിൽ തയാറാക്കിയ പ്രാഥമിക അപേക്ഷ 'മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ടൗൺ ഹാൾ റോഡ്, തൃശൂർ-20' വിലാസത്തിൽ 26നുളളിൽ ലഭ്യമാക്കണം.
സ്‌പോർട്സ് ക്വോട്ടാ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ ഗവൺമെന്റ് കോളേജുകളിലേക്ക് 2019-20 വർഷത്തെ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റു പാരാ മെഡിക്കൽ കോഴ്സുകളിലേക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട ഫോറത്തിൽ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, സ്‌പോർട്സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും, സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ 17 നു മുൻപ് അപേക്ഷ സമർപ്പിക്കണം. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ പ്രോസ്‌പെക്ടസിൽ പ്രതിപാദിച്ചിരിക്കുന്ന നിബന്ധനകൾ സ്‌പോർട്സ് ക്വോട്ട പ്രവേശനത്തിന് ബാധകമാണ്.
2017 ഏപ്രിൽ മുതൽ 2019 മാർച്ച് 31 വരെയുളള കാലയളവിൽ എഡ്യൂക്കേഷണൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരങ്ങളിൽ (യൂത്ത്/ജൂനിയർ) പങ്കെടുക്കുന്നതാണ്. പ്രവേശനത്തിനുളള കുറഞ്ഞ യോഗ്യത. അപേക്ഷകർ സ്‌പോർട്സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാ ക്രമത്തിൽ അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യണം. ഫോൺ: 0471-2330167
മൂന്നാർ എൻജിനിയറിംഗ് കോളേജിൽ കാമ്പസ് റിക്രൂട്ട്‌മെന്റ്
മൂന്നാർ എൻജിനിയറിംഗ് കോളേജിൽ 18,19 തീയതികളിൽ കൊച്ചി ആസ്ഥാനമായ സതർലാൻഡ് കമ്പനിയുടെ കാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തും. ടെക്നിക്കൽ സപ്പോർട്ട് എക്സിക്യൂട്ടീവ്, കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ്, ബാക്ക് ഓഫീസ് എക്സിക്യൂട്ടീവ് തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ബി.ടെക്, ആർട്സ് ആൻഡ് സയൻസ് അല്ലെങ്കിൽ മൂന്ന് വർഷ ഡിപ്ലോമ കോഴ്സുകളിൽ 2016,2017,2018,2019 വർഷങ്ങളിൽ പാസായ, ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനമുളള ഉദ്യോഗാർഥികൾക്ക് www.cemunnar.ac.in ൽ 14ന് വൈകിട്ട് അഞ്ച് വരെ രജിസ്റ്റർ ചെയ്യാം. ഫോൺ: 9447192559.
വോട്ടർ ബോധവത്കരണം: മാദ്ധ്യമ അവാർഡുകൾക്ക് 31 വരെ അപേക്ഷിക്കാം
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആഭിമുഖ്യത്തിൽ മികച്ച വോട്ടർ വിദ്യാഭ്യാസ-ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ദേശീയതലത്തിൽ മാദ്ധ്യമ അവാർഡുകൾ നൽകുന്നു. അച്ചടി, ഇലക്ട്രോണിക് (ടെലിവിഷൻ), ഇലക്ട്രോണിക് (റേഡിയോ), ഓൺലൈൻ (ഇൻറർനെറ്റ്/സോഷ്യൽ മീഡിയ) നാലു വിഭാഗങ്ങളിലായുള്ള അവാർഡുകൾക്ക് 31 വരെ അപേക്ഷിക്കാം.
ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിലല്ലാത്ത എൻട്രികൾക്കൊപ്പം ഇംഗ്ളീഷ് പരിഭാഷ കൂടി ചേർക്കണം. അയയ്ക്കേണ്ട വിലാസം: പവൻ ദിവാൻ, അർ സെക്രട്ടറി (കമ്യൂണിക്കേഷൻ), ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, നിർവചൻ സദൻ, അശോകാ റോഡ്, ന്യൂ ഡെൽഹി 110001. ഇ-മെയിൽ:media.election.eci@gmail.com. ഫോൺ: 011-23052133.
വിശദാംശങ്ങൾ https://eci.gov.in/files/file/10901-national-media-award-for-best-campaign-on-voters-education-and-awareness-2019-memorandum/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
താത്കാലിക മുൻഗണനാപട്ടിക
ജലസേചനവകുപ്പിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരുടെ ഏകീകരിച്ച താത്കാലിക മുൻഗണനാപട്ടിക www.irrigationkerala.gov.in ൽ ലഭ്യമാണ്. പട്ടികയിന്മേൽ ആക്ഷേപമോ പരാതിയോ ഉളളവർ രേഖകൾ സഹിതം അപ്പീലുകൾ ഉചിതമാർഗേണ, പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം കാര്യാലയത്തിൽ സമർപ്പിക്കണം.
സ്‌കോൾ-കേരള ഡി.സി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സ്‌കോൾ-കേരളയുടെ ഡി.സി.എ (ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) കോഴ്സ് നാലാം ബാച്ചിന്റെ ജൂണിൽ നടത്തിയ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സംസ്ഥാനത്താകെ പരീക്ഷയെഴുതിയവരിൽ 704 വിദ്യാർതഥികൾ നിശ്ചിത യോഗ്യത നേടി. പരീക്ഷാഫലം www.scolekerala.org ൽ ലഭിക്കും.
ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിന് 31 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. നിർദിഷ്ട അപേക്ഷാ ഫോമിലാണ് അപേക്ഷിക്കേ്ണ്ടത്. ഒരു പേപ്പറിന് 200 രൂപയാണ് പുനർമൂല്യനിർണയ ഫീസ്. www.scolekerala.org-ലെ പ്രത്യേക ലിങ്കിൽ നിന്നും ഇതിനുളള ചെലാൻ ജനറേറ്റ് ചെയ്ത് ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ ഫീസ് അടച്ച അസൽ ചെലാനും മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഉൾപ്പെടെ (സ്‌കോൾ-കേരള വെബ്‌സൈറ്റിൽ ലഭ്യമാണ്) ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രം പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതം. അപേക്ഷ സമർപ്പിക്കണം.
ധനകാര്യ വകുപ്പിൽ ഡെപ്യൂട്ടേഷൻ നിയമനം
ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ വിവിധ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് ചീഫ് ടെക്നിക്കൽ എക്സാമിനർ, ടെക്നിക്കൽ എക്സാമിനർ (സിവിൽ), അസിസ്റ്റന്റ് ടെക്നിക്കൽ എക്സാമിനർ (സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ) തസ്തികകളിലാണ് നിയമനം. തസ്തികയ്ക്കു വേണ്ട യോഗ്യതാ മാനദണ്ഡങ്ങൾ 26/11/2015 ലെ സ.ഉ.(പി)നം: 536/2015/ധന. സർക്കാർ ഉത്തരവ് പ്രകാരമാണ്. ഉത്തരവിന്റെ പകർപ്പ് www.finance.kerala.gov.in ൽ ലഭിക്കും. താത്പര്യമുളളവർ ബയോഡാറ്റ സഹിതം ഈ മാസം 30നു മുമ്പായി അഡീഷണൽ സെക്രട്ടറി (ഭരണം), ധനകാര്യ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കുക. അപേക്ഷ തപാൽ/ഇ-മെയിൽ (finadmnc@gmail.com) മുഖേനയും സമർപ്പിക്കാം.
ബി.എച്ച്.എം.എസ്. സ്‌പോട്ട് അഡ്മിഷൻ
തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ഒഴിവുളള ഒരു ബി.എച്ച്.എം.എസ് സീറ്റിൽ കേരള എൻട്രൻസ് കമ്മിഷണറുടെ 2019-20 ലെ മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കായി സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അസൽ സർട്ടിഫിക്കറ്റുകളും നീറ്റിന്റെ അഡ്മിറ്റ് കാർഡും എൻട്രൻസ് കമ്മിഷണറുടെ മാർക്ക് ഡേറ്റാ ഷീറ്റും ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുളള നിരാക്ഷേപ പത്രവും (എൻ.ഒ.സി)/ഒടുവിൽ പഠിച്ച സ്ഥാപനത്തിൽ നിന്നുളള വിടുതൽ സർട്ടിഫിക്കറ്റും (ടി.സി) സഹിതം 15ന് രാവിലെ 11ന് തിരുവനന്തപുരം ഐരാണിമുട്ടം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ & കൺട്രോളിംഗ് ഓഫീസറുടെ ഓഫീസിൽ എത്തണം. 12ന് ശേഷം എത്തുന്നവരെ അഭിമുഖത്തിൽ പങ്കെടുപ്പിക്കില്ല. എൻട്രൻസ് കമ്മിഷണറുടെ അലോട്ട്‌മെന്റ് മുഖേന ബി.എച്ച്.എം.എസിന് പ്രവേശനം ലഭിച്ചവർ പങ്കെടുക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2459459.