തിരുവനന്തപുരം : ലയൺസ് ഡിസ്ട്രിക്ട് 318 എ യുടെ ആഭിമുഖ്യത്തിൽ നടന്ന സേവനവാരത്തിന്റെ സമാപനവും അന്തർദേശീയ സേവനദിനാചരണ ഉദ്‌ഘാടനവും നടന്നു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഉദ്‌ഘാടനം ചെയ്തു. ഡിസ്ട്രിക്ട് 318 എ ഗവർണർ എം.ജെ.എഫ് ഡോ. എ.ജി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഐ.പി.ഡി.ജി എം.ജെ.എഫ് ലയൺ ജോൺ ജി. കൊട്ടറ, ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണ്ണർ എം.ജെ. ലയൺ ഗോപകുമാര മേനോൻ, ഡിസ്ട്രിക്ട് ചെയർപേഴ്‌സൺ വി. ബാലഗോപാൽ, ലിയോ കാർത്തിക എന്നിവർ സംസാരിച്ചു. സമാപനത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തിന് മുന്നിൽ നിന്നാരംഭിച്ച ഘോഷയാത്ര പാസ്റ്റ് ഇന്റർനാഷണൽ ഡയറക്ടർ പി.എം.ജെ എഫ് ലയൺ ആർ. മുരുകൻ ഫ്ലാഗ് ഓഫ് ചെയ്തു. പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർമാരായ എം.ജെ.എഫ് ലയൺ അലക്സ് കുര്യാക്കോസ്, പി.എം.സി.സി എം.ജെ.എഫ് ലയൺ സി.എ.കെ. സുരേഷ്, ഡിസ്ട്രിക്ട് ചെയർപേഴ്‌സൺമാരായ ലയൺ വി. ബാലഗോപാലൻ, ലയൺ ജയശ്രീ പ്രദീപ് എന്നിവർ നേതൃത്വം നൽകി.