കിളിമാനൂർ: കിളിമാനൂരിന് സമീപം കുറവൻക്കുഴി മണലയത്തുപച്ചയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. കാർ ഡ്രൈവർ പത്തനംതിട്ട തുമ്പമൺ അനീഷ് ഭവനിൽ അജിത്ത് (34), പത്തനംതിട്ട സ്വദേശികളായ കൊടുമൺ തൈക്കാട് ബിജുഭവനിൽ ബിജു (46), ഭാര്യ ഫൗസ്തിന (45), തുമ്പമൺ ചെറുവള്ളൂർ കീഴ്ക്കുഴി വടക്കതിൽ വീട്ടിൽ ജോർജ് മാത്യൂ (60), സാറാമ്മ മാത്യൂ (55) എന്നിവർ ക്കാണ് പരിക്കേറ്റത്. അഞ്ചുപേരും കാർ യാത്രക്കാരാണ്. വെള്ളിയാഴ്ച വൈകുന്നേരം 4.45 ഓടെയാണ് അപകടം. കിളിമാ നൂർ -കടയ്ക്കൽ - കുളത്തൂപ്പുഴ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്, പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരും കിളിമാനൂർ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.