സ്ഥിരം ജീവനക്കാർക്ക് ബാക്കി ശമ്പളം മാസാവസാനം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ജീവനക്കാർക്ക് സെപ്തംബറിലെ ശമ്പളം ഉടൻ നൽകാനിടയില്ല. ഇതിനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് കോർപറേഷൻ സർക്കാരിനെ അറിയിച്ചു. 7.40 കോടി രൂപയാണ് വേണ്ടത്.
സർക്കാർ സഹായമായി ലഭിച്ച 16 കോടിക്ക് പുറമെ ദിവസവരുമാനത്തിൽ നിന്ന് മിച്ചംപിടിച്ച 38 കോടി രൂപ കൂടി കൊണ്ടാണ് സ്ഥിരംജീവനക്കാർക്ക് 80 ശതമാനം ശമ്പളം നൽകിയത്.ബാക്കി മാസാവനാനമാവും നൽകുക..
. വായ്പാ തിരിച്ചടവും ഡീസൽ ചെലവും കഴിഞ്ഞാൽ പരമാവധി മിച്ചം പിടിക്കാൻ കഴിയുന്നത് 1.20 കോടി രൂപയാണ്. മൊത്തശമ്പളവിതരണത്തിന് 80 കോടി രൂപയാണ് വേണ്ടത്. 26 കോടി രൂപയുടെ കുറവാണുള്ളത്. 40 കോടി രൂപയുടെ ധനസഹായം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം താത്കാലിക ഡ്രൈവർമാരെ ഒഴിവാക്കിയതുകാരണം 200 ഷെഡ്യൂളുകൾ വെള്ളിയാഴ്ചയും റദ്ദാക്കി. .