supriya

തിരുവനന്തപുരം: സുപ്രിയാ ഷോറൂമുകളിൽ ഗൃഹോപകരണങ്ങളുടെ ദീപാവലി വില്പന ആരംഭിച്ചു. ഉത്പന്നങ്ങൾ കുറഞ്ഞ വിലയിലും അധിക വാറന്റിയിലും ലഭിക്കും. ഒ.എൽ.ഇ.ഡി ടി.വി, ഫോർ കെ ആൻ‌ഡ്രോയിഡ് എൽ.ഇ.ഡി, സ്‌മാർട്ട് റെഫ്രിജറേറ്റർ, ആക്ടീവ് വാഷിംഗ് മെഷീൻ, മൈക്രോ വേവ് ഓവൻ തുടങ്ങിയ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം ഷോറൂമുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗൃഹോപകരണങ്ങൾക്ക് 60 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും. ഹോൾസെയിൽ വിലയിലുള്ള സാധനങ്ങൾക്കും ആകർഷകമായ ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്.

കമ്പനി സമ്മാനങ്ങൾക്ക് പുറമെ നറുക്കെടുപ്പിലൂടെ മാരുതി ആൾട്ടോ കാർ, ബൈക്ക്, സ്‌പ്ലിറ്റ് എ.സി, റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എൽ.ഇ.ഡി ടി.വി, മൈക്രോ വേവ് ഓവൻ തുടങ്ങിയ ഉറപ്പായ സമ്മാനങ്ങളും ലഭിക്കും. എക്സ്ചേഞ്ച് മേള, തവണ വ്യവസ്ഥ, സീറോ പെർസന്റേജ് ഫിനാൻസ് സൗകര്യം എന്നിവയും ദീപാവലി വില്പനയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.