isro
എയ്റോനോട്ടിക്കൽ സൊസൈറ്റിയുടെ വാർഷിക സമ്മേളനം ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.കെ. ശിവൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യം അതിസങ്കീർണമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ. ശിവൻ. വി.എസ്.എസ്.സിയിൽ എയ്റോനോട്ടിക്കൽ സൊസൈറ്റിയുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

40 മാസമാണ് പദ്ധതിക്കായി നൽകിയത്. പന്ത്രണ്ടു മാസം ഇപ്പോൾത്തന്നെ കഴിഞ്ഞു. ശേഷിക്കുന്ന സമയത്തിനകം പദ്ധതി പൂർത്തിയാക്കുന്നത് വെല്ലുവിളിയാണ്. ഉപഗ്രഹവിക്ഷേപണത്തിന്റെ ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള റീയൂസബിൾ ലോഞ്ച് വെഹിക്കിൾ പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ എ.എസ്. കിരൺകുമാർ, ഡോ.ജി.അയ്യപ്പൻ,ഡോ. ബിരേൻറോയ്, വി. നാരായണൻ, സാം ദയാലദേവ്, വി.കെ. ധദ്ക്കർ, ജി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു. വി.എസ്.എസ്.സി ഡയറക്ടർ എസ്. സോമനാഥ് അദ്ധ്യക്ഷ്യത വഹിച്ചു.