ആര്യനാട് : വിനോദയാത്രാ സംഘത്തിലെയാൾ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനാപകടത്തിൽ മരിച്ചു.ആര്യനാട് ആനന്ദേശ്വരം ആനന്ദ നിലയത്തിൽ ബി.രാജേന്ദ്രൻ (57)ആണ് മരിച്ചത്.ആര്യനാട് നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോകവെ വ്യാഴാഴ്ച രാത്രി 8.45ന് ചങ്ങനാശേരിക്ക് സമീപം വച്ചാണ് അപകടം .ചങ്ങനാശ്ശേരിയിൽ ഇറങ്ങി ആഹാരം കഴിച്ചശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെ രാജേന്ദ്രനെ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ രാജേന്ദ്രനെ ഏറ്റുമാനൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട് 5മണിയോടെ മരിച്ചു..ഭാര്യ:രാധിക(മായ). മക്കൾ:രാഹുൽ, കാർത്തിക്.