polichu-mattiya-nilayil

കല്ലമ്പലം: സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായതോടെ അരനൂറ്റാണ്ടുകാലത്തെ ചരിത്രമുള്ള പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചുമാറ്റി. ജില്ലയിലെ തന്നെ പ്രമുഖ വ്യവസായ കേന്ദ്രവും പാപനാശം, ശിവഗിരി എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടവുമായ കല്ലമ്പലത്തിന്റെ ക്രമസമാധാന പാലനത്തിനായി യു.ഡി.എഫ് സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന വയലാർ രവിയാണ് കല്ലമ്പലത്ത്

വാടക കെട്ടിടത്തിൽ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. അരനൂറ്റാണ്ടോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച പൊലീസ് സ്റ്റേഷന് അഞ്ചു വർഷത്തിനുമുൻപ് കരവാരം പഞ്ചായത്തിൽ ആഴാംകോണത്ത് സർക്കാർ സ്വന്തമായി കെട്ടിടമുണ്ടാക്കുകയുമായിരുന്നു. അന്ന് സ്വന്തം കെട്ടിടത്തിലേക്ക് സ്റ്റേഷൻ മാറ്റിയതോടെ പഴയ കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായി മാറുകയും ഇത് നാട്ടുകാർക്ക് ശല്യമായതിനെ തുടർന്ന്‍ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ ലാലിയുടെ നേതൃത്വത്തിൽ കെട്ടിടത്തിന്റെ ഉടമയെ കണ്ടെത്തി ഉടമയുടെ അനുമതിയോടെ കെട്ടിടം പൊളിച്ചുനീക്കുകയുമായിരുന്നു.